Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൂത്തികള്‍ക്ക് വന്‍ തിരിച്ചടി; സൗദി ആക്രമണത്തില്‍രാഷ്ട്രീയകാര്യ തലവന്‍ കൊല്ലപ്പെട്ടു

സനാ: യമനിലെ ഹുദൈദ പ്രവിശ്യയില്‍ സൗദി സഖ്യം നടത്തിയ ആക്രമണത്തില്‍ ഹൂത്തികളുടെ രാഷ്ട്രീയകാര്യ നേതാവ് കൊല്ലപ്പെട്ടു. യമന്‍ തലസ്ഥാനമായ യമനിലെ ഭരണകാര്യങ്ങളള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് സാലിഹ് അല്‍ സമദ് ആണ് കൊല്ലപ്പെട്ടത്. ഹൂത്തികളുടെ അല്‍ മസീറ ടിവി ചാനല്‍ ഇക്കാര്യം ശരിവച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന ആക്രമണത്തിലാണ് അല്‍ സമദ് കൊല്ലപ്പെട്ടത്. സമദിന്റെ പിന്‍ഗാമിയായി മഹ്ദി അല്‍ മശാത്തിനെ തെരഞ്ഞെടുത്തതായി ഹൂത്തി വിമതര്‍ അറിയിച്ചു.

സാലിഹ് അല്‍ സമദ് ഉള്‍പ്പെടെ ഏഴ് പേര്‍ വ്യാഴാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹൂത്തി നേതാവ് അബ്ദുല്‍ മലിക്ക് അല്‍ ഹൂത്തി ടെലിവിഷന്‍ പ്രഭാഷണത്തില്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെയോ ജനങ്ങളുടെ മനിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കില്ല. ഇതിന് സൗദി സഖ്യത്തോട് പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

samad

അമേരിക്കയും അവരുടെ കൂട്ടാളികളായ സൗദി സഖ്യവും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കും അതിനുള്ള പ്രത്യാഘാതങ്ങള്‍ക്കുമെല്ലാം അവര്‍ തന്നെയായിരിക്കും ഉത്തരവാദികളെന്നും അല്‍ ഹൂത്തി പറഞ്ഞു. എന്നാല്‍ കൊലപാതകത്തെ കുറിച്ച് സൗദി സഖ്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യമനിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് 2014ലാണ് ഹൂത്തി വിമതര്‍ തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്തത്. അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കെതിരായ ജനവികാരം മുതലെടുത്തായിരുന്നു രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ താമസിച്ചുവരികയായിരുന്ന ഹൂത്തികള്‍ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും കീഴടക്കിയത്. ഇതിനെതിരേ സൗദിയുടെ നേതൃത്വത്തില്‍ 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധത്തില്‍ സിവിലിയന്‍മാരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ഹൂത്തികളുടെ മുതിര്‍ന്ന നേതാവ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറന്‍ യമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിവാഹച്ചടങ്ങിനെത്തിയ കുട്ടികളും സ്ത്രീകളുമടക്കം 20ലേറെ പേര്‍ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+