ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്
ഗിസ്ബണ്‍: ന്യൂസിലാന്‍ഡിന്റെ വടക്കു കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭൂചലനം ഉണ്ടായത് പ്രാദേശിക സമയം പുലര്‍ച്ചെ 4.30നാണ്.

ശക്തമായ തിരകള്‍ അടിയ്ക്കാനുള്ള സാധ്യത കുറവാണെങ്കിലും തീരപ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭൂചലനം രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും അനുഭവപ്പെട്ടു. എന്നാല്‍ ആളപായങ്ങളെ കുറിച്ചോ നാശനഷ്ടങ്ങളെ കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.
ആദ്യത്തെ ഭൂചലനത്തിനു പിറകെ അഞ്ചോളം തുടര്‍ചലനങ്ങളും ഉണ്ടായതായി ന്യൂസിലാന്‍ഡ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.












Click it and Unblock the Notifications