കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

ഗിസ്ബണ്‍: ന്യൂസിലാന്‍ഡിന്റെ വടക്കു കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭൂചലനം ഉണ്ടായത് പ്രാദേശിക സമയം പുലര്‍ച്ചെ 4.30നാണ്.

New zealand Earthquake

ശക്തമായ തിരകള്‍ അടിയ്ക്കാനുള്ള സാധ്യത കുറവാണെങ്കിലും തീരപ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭൂചലനം രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും അനുഭവപ്പെട്ടു. എന്നാല്‍ ആളപായങ്ങളെ കുറിച്ചോ നാശനഷ്ടങ്ങളെ കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.

കാലം തെറ്റിയ പേമാരി... കൊടുങ്കാറ്റ്, കൊടിയ തണുപ്പ്... ദുരന്തഭീതിയില്‍ ലോകം!!! വന്‍ഭൂചലനം?കാലം തെറ്റിയ പേമാരി... കൊടുങ്കാറ്റ്, കൊടിയ തണുപ്പ്... ദുരന്തഭീതിയില്‍ ലോകം!!! വന്‍ഭൂചലനം?

ആദ്യത്തെ ഭൂചലനത്തിനു പിറകെ അഞ്ചോളം തുടര്‍ചലനങ്ങളും ഉണ്ടായതായി ന്യൂസിലാന്‍ഡ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.

English summary
A magnitude-7.1 earthquake struck early Friday off the northeastern coast of New Zealand, prompting officials to warn residents to stay off beaches and out of the water.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X