കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമേഷ്യയിലെ പ്രധാന സംഭവങ്ങള്‍ നമുക്ക് മറക്കാനാവുമോ: ലോകം ഞെട്ടലോടെ കേട്ട വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലാരെന്ന ചോദ്യം എപ്പോഴും ബാക്കിയാണ്. 2016ലെ പ്രധാന സംഭവങ്ങളില്‍ പശ്ചിമേഷ്യയുടെ സ്ഥാനം മുഖ്യമായതിന് പിന്നില്‍ എന്തൊക്കെ. മക്ക ഹറം പള്ളി ആക്രമിച്ചത് ഹൂഥികള്‍

  • By Ashif N
Google Oneindia Malayalam News

തുര്‍ക്കിയില്‍ സൈന്യം ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ നടത്തുന്ന
നീക്കങ്ങള്‍ ഈ വര്‍ഷം ആദ്യത്തേതല്ല. യമനിലെ ഇടപെടലോടെ തുടങ്ങിയതാണ്
സൗദിയിലെ രക്തച്ചൊരിച്ചില്‍.

പശ്ചിമേഷ്യയിലെ മിക്ക പ്രശ്‌നങ്ങളിലും ഒരറ്റത്ത് ഇറാനുണ്ടാവും. അഞ്ചു ലക്ഷത്തിലധികം മലയാളികളുള്ള സൗദിയിലെ ഓരോ പരിഷ്‌കരണവും കേരളത്തിന് സമ്മാനിക്കുന്നത് ആശങ്കയാണ്. സംഭവ ബഹുലമാണ് 2016

2016 വിടപറയുമ്പോള്‍: പശ്ചിമേഷ്യയിലെ പ്രധാനസംഭവങ്ങള്‍

2016 വിടപറയുമ്പോള്‍: പശ്ചിമേഷ്യയിലെ പ്രധാനസംഭവങ്ങള്‍

പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായിരുന്നു 2016. സംഘര്‍ഷ കലുഷിതമായ സിറിയക്ക് പുറമെ ഈജിപ്ത്, യമന്‍ എന്നിവിടങ്ങളിലെ ഭരണമാറ്റങ്ങള്‍ക്ക് ശേഷമുള്ള സാമൂഹിക അന്തരീക്ഷവും തുര്‍ക്കിയില്‍ പാളിയപട്ടാള അട്ടിമറിയുമായിരുന്നു ആഗോള മാധ്യമങ്ങളില്‍ ഈ ഭൂപ്രദേശത്തെ പ്രധാന തലക്കെട്ടിലെത്തിച്ചത്. മക്കയിലെ ഹറം പള്ളിക്ക് നേരെ യമനിലെ ഹൂഥി വിമതര്‍ ആക്രമണം നടത്തിയെന്ന റിപോര്‍ട്ട് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ തങ്ങള്‍ മസ്ജിദുല്‍ ഹറാമിന് നേരെ മിസൈല്‍തൊടുത്തുവിട്ടിട്ടില്ലെന്ന ഹൂഥികളുടെ വെളിപ്പെടുത്തല്‍ സംശയത്തിന്റെ കുന്തമുന സൗദിക്ക് നേരെ തിരിച്ചുവച്ചു. സൗദി-ഇറാന്‍ അല്ലെങ്കില്‍ സുന്നി-ശിയാ വിഭാഗീയതയും പതിവ് പോലെ തുടുരുന്നു.

പാളിപ്പോയ അട്ടിമറി ശ്രമം

പാളിപ്പോയ അട്ടിമറി ശ്രമം

കഴിഞ്ഞ 60 വര്‍ഷത്തിനിടെ അഞ്ച് പട്ടാള അട്ടിമറിക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് തുര്‍ക്കി. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ വര്‍ഷം ജൂലൈയിലേത്. സൈന്യത്തിലെ കമാലിസ്റ്റ് ഫിസര്‍മാരായിരുന്നു മുന്‍ അട്ടിമറികള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇത്തവണത്തേത് നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉറ്റ സുഹൃത്തായിരുന്ന ഫത്തഹുല്ലാ ഗുലന്റെ അനുയായികളായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസജീവിതം നയിക്കുന്ന പഴയ സുഹൃത്ത് ശത്രുപക്ഷത്തേക്ക് നീങ്ങിയത് ഉര്‍ദുഗാനെ ചെറുതൊന്നുമല്ല വട്ടംകറക്കിയത്. എന്നാല്‍, ഉര്‍ദുഗാന്‍ തന്റെ ജനപിന്തുണ ആയുധമാക്കി തിരിച്ചടിക്കുകയായിരുന്നു. അര്‍ധരാത്രിയുള്ളപട്ടാളത്തിന്റെ നീക്കം നേരിടാന്‍ സൈനിക വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ഓടിയടുത്ത് ജനാധിപത്യ സംരക്ഷണത്തിന് പുതിയ ചരിത്രം കുറിക്കുകയായിരുന്നു തുര്‍ക്കികള്‍. അട്ടിമറിയെ അതിജീവിച്ച ഉര്‍ദുഗാന്‍, പ്രധാനമന്ത്രിയുടെ അധികാരം കുറച്ച് പ്രസിഡന്റിന് വിശാലമായ അധികാരം നല്‍കുന്ന നിയമം നടപ്പാക്കാനുള്ള ശ്രമത്തിലാണ്.

വിശുദ്ധ പള്ളിക്ക് നേരെ ആക്രമണമുണ്ടായോ?

വിശുദ്ധ പള്ളിക്ക് നേരെ ആക്രമണമുണ്ടായോ?

യമനിലെ ഹൂഥി വിമതര്‍ സൗദി അതിര്‍ത്തിയില്‍ നിന്നു 500 കി മീ അകലെയുള്ള മക്കയിലെ മസ്ജിദുല്‍ ഹറാമിന് നേരെ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വന്നത് ഒക്ടോബറിലാണ്. മിസൈല്‍ കൃത്യസമയത്ത്
തകര്‍ക്കുകയായിരുന്നുവെന്നാണ് സൗദിയുടെ വാദം. എന്നാല്‍ ഇത്തരമൊരു ആക്രമണംനടന്നിട്ടില്ലെന്ന് ഹൂഥികളും അവരെ പിന്തുണക്കുന്ന ഇറാനും വ്യക്തമാക്കി. മക്കയില്‍ നിന്നു 65 കിമീ ദൂരെ വച്ചാണ് മിസൈല്‍ തകര്‍ത്തതെന്ന് സൗദി സൈന്യംഅറിയിച്ചു. ആഭ്യന്തര കലഹത്തില്‍ മുങ്ങിയ യമനിന്റെ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ ഭൂരിഭാഗം പ്രദേശങ്ങളും 2014ല്‍ ഹൂഥതികള്‍ പിടിച്ചടക്കിയതോടെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഇടപെടലുണ്ടായത്. ലോകത്തെദരിദ്രരാജ്യങ്ങളിലൊന്നായ യമനെ സാമ്പത്തികമായി സഹായിക്കുന്ന പ്രധാനരാജ്യമാണ് സൗദി. ആഭ്യന്തര കലഹവും വിദേശ ആക്രമണമണവും ആ രാജ്യത്തെ കടുത്ത
പ്രതിസന്ധിയിലക്കിയിട്ടുണ്ട്. മക്കയെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന റിപോര്‍ട്ടുകള്‍ ഹൂഥി നേതാവ് മുഹമ്മദ് അല്‍ ബിഖീതി നിഷേധിച്ചു. ജിദ്ദയിലെ വിമാനത്താവളത്തിന് നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന ഇദ്ദേഹത്തിന്റെ വാദം വിമാനത്താവള അധികൃതര്‍ തള്ളി.

ദുബായ്: അംബരചുംബികളുടെ നാട്

ദുബായ്: അംബരചുംബികളുടെ നാട്

ഏറ്റവും വലിയ കെട്ടിടം, മാള്‍, പെയ്ന്റിങ് തുടങ്ങി ഒട്ടേറെ റെക്കോഡുകളുടെ നാടായ ദുബയ് ലോകത്തെ ഏറ്റവും വലിയ ടവര്‍ പണിയാന്‍ തുടങ്ങിയത് ഈ വര്‍ഷമാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ദുബയിലാണ്. ഇതിനെ മറികടക്കുന്ന ടവറിന് ദി ടവര്‍ എന്നാണ് നിലവില്‍ വിളിക്കുന്നത്. 2020ആകുമ്പോഴേക്കും പണി പൂര്‍ത്തിയാക്കുമെന്ന് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ഇമാര്‍ പ്രോപര്‍ട്ടീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബുര്‍ജ്ഖലീഫയേക്കാള്‍ വലിയ കെട്ടിടം ഇനിയുണ്ടാവില്ലെന്ന് ലോകംകരുതിയിരിക്കുമ്പോഴാണ് പുതിയ ദൗത്യത്തിന് ദുബയ് കരുക്കള്‍ നീക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ടവര്‍ ജപ്പാനിലെ ടോക്കിയോ സ്‌കൈട്രീയാണ്.

സൗദി പ്രതിസന്ധിയും വിഷന്‍ 2030 ഉം

സൗദി പ്രതിസന്ധിയും വിഷന്‍ 2030 ഉം

എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫിലെ
പ്രധാന രാജ്യമായ സൗദി നേരിടുന്നത്. ലോകരാഷ്ട്രങ്ങളുടെ ഉപരോധത്തില്‍ നിന്നു
രക്ഷപ്പെട്ട ഇറാന്‍, ആഗോള എണ്ണ വിപണിയിലേക്ക് എത്തിയത് സൗദിക്ക് തിരിച്ചടിയായി. ആഭ്യന്തര ശാക്തീകരണത്തിന് വിദേശ ജോലിക്കാരുടെ എണ്ണം ഘട്ടമായി കുറയ്ക്കുന്ന സൗദി അടുത്ത 14 വര്‍ഷത്തിനിടെ എത്തിപ്പിടിക്കേണ്ട ലക്ഷ്യം വിഷന്‍ 2030 എന്ന പേരില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡപ്യുട്ടി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ദേശീയപരിവര്‍ത്തന പദ്ധതി (എന്‍ ടി പി) പ്രകാരം സ്വകാര്യ മേഖലയില്‍ നിക്ഷേപംവര്‍ധിപ്പിക്കുകയും യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുകയും എണ്ണയെ പ്രധാന വരുമാനമാര്‍ഗമായി ആശ്രയിക്കുന്നത്കുറയ്ക്കുകയും ചെയ്യും. എണ്ണവിലയിലെ ഏറ്റക്കുറച്ചില്‍ രാജ്യത്തിന്റെ സമ്പദ്
വ്യവസ്ഥക്ക് തിരിച്ചടിയാവുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് സൗദിയെ പ്രേരിപ്പിച്ചത്. അഞ്ചു ലക്ഷത്തിലധികം മലയാളികള്‍ ജോലി ചെയ്യുന്ന സൗദിയില്‍ അവിടുത്തെ ഭരണകൂടം സ്വീകരിക്കുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍
കേരളത്തിന്റെ സാമ്പത്തിക കെട്ടുറപ്പിനെ ബാധിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. തദ്ദേശീയര്‍ക്ക് നല്‍കുന്ന സബ്‌സിഡി കുറയ്ക്കുക വഴി യുവാക്കളെ ജോലി ചെയ്യന്നതിന് പ്രേരിപ്പിക്കുകയാണ് ഭരണകൂടത്തിന് ലക്ഷ്യം.എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വലിയൊരളവില്‍നിര്‍മാണകരാര്‍ കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടത് പിന്നിടുന്ന വര്‍ഷത്തെ പ്രധാന വാര്‍ത്തയും വരുംവര്‍ഷത്തെ ആശങ്കയുമാണ്.

സൗദി രാജകുമാരന്റെ വധശിക്ഷ

സൗദി രാജകുമാരന്റെ വധശിക്ഷ

വെടിയേറ്റ് സുഹൃത്ത് കൊല്ലപ്പെട്ട കേസില്‍ രാജകുടുംബാംഗം തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിന്റെ വധശിക്ഷ സൗദി നടപ്പാക്കിയത് നിയമവാഴ്ചയുടെ പര്യായമായാണ് ലോകം വിലയിരുത്തിയത്. സൗദിയില്‍ ഈ വര്‍ഷം വധശിക്ഷ നടപ്പാക്കിയ 134 ാമത് വ്യക്തിയാണ് കബീര്‍. മരുഭൂമിയില്‍ നടക്കുന്ന ഡസേര്‍ട്ട്
ക്യാംപിനിടെയുണ്ടായ വാക്ക് തര്‍ക്കം വെടിവയ്പ്പിലും കൊലപാതകത്തിലും
കലാശിച്ചത് 2012ലാണ്. 2014 നവംബറില്‍ റിയാദിലെ കോടതിയാണ് കബീറിനെവധശിക്ഷക്ക് വിധിച്ചത്. കുടുംബത്തിന്റെ അപ്പീലുകള്‍ തള്ളിയതോടെ വധശിക്ഷനടപ്പാക്കുകയായിരുന്നു. 1975ലാണ് ഇതിന് മുമ്പ് രാജകുടുംബാംഗത്തിന്റെ വധശിക്ഷ സൗദി നടപ്പാക്കിയത്.

പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിലിന് പിന്നിലാര്?

പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിലിന് പിന്നിലാര്?

ഉപരോധം നീങ്ങി ഇറാന്‍ വിപണിയില്‍ ഇടപെട്ടതു മാത്രമല്ല പശ്ചിമേഷ്യയിലെ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ പ്രശ്‌നം. സിറിയ, ഈജിപ്ത്, യമന്‍, ഇറാഖ്, സൗദി തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍ ഇറാനാണെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളും അമേരിക്കയും യൂറോപ്പും ആരോപിക്കുന്നത്. സിറിയയില്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെയും ഇറാഖിലെ സര്‍ക്കാരിനെയും ഇറാന്‍ പിന്തുണയ്ക്കുന്നു. അതേസമയം, യമനിലെ വിമതരായ ഹൂഥികള്‍ക്കാണ് ഇറാന്റെ പിന്തുണ. ഇറാന്റെ എതിര്‍വശത്താണ് എപ്പോഴും സൗദി. അതിന് കാരണമാവട്ടെ സുന്നി-ശിയാ വിഭാഗീയതയും. സൗദിയിലുണ്ടാവുന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഇറാനാണെന്ന് സൗദി കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ ഹജ്ജ് ദുരന്തത്തിന് കാരണവും ശിയാക്കളാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മേഖലയില്‍ നടത്തുന്ന ആക്രമണങ്ങള്‍ കാണാതെ പോവരുതെന്നും വന്‍ ശക്തികള്‍ക്കെതിരേ ഒരുമിക്കണമെന്നുമാണ് ഇറാന്റെ ഉപദേശം.

English summary
Speculation on Houthi attack on Holy Mecca. What happend in october Houthi attack against Saudi city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X