അറബ് സൈന്യം വരുന്നു; ഈജിപ്തും സൗദിയും നയിക്കും, നാറ്റോ മോഡല്‍ നീക്കം എന്ന് റിപ്പോര്‍ട്ട്
ദോഹ: യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പിറന്ന സൈനിക സഖ്യമാണ് നാറ്റോ. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റു വന്‍ ശക്തികള്‍ കൂടി ഇതിന്റെ ഭാഗമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷയാണ് പ്രധാന അജണ്ട. സമീപകാലങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന മിക്ക അധിനിവേശങ്ങള്‍ക്ക് പിന്നിലും ഈ സൈനിക സഖ്യമായിരുന്നു. അഫ്ഗാനിലും ഇറാഖിലുമെല്ലാം നാറ്റോ അധിനിവേശം നടത്തിയിരുന്നു.
എന്നാല്‍ പുതിയ വാര്‍ത്ത മറ്റൊന്നാണ്. നാറ്റോ സൈനിക സഖ്യത്തിന്റെ മാതൃകയില്‍ അറബ് രാജ്യങ്ങളുടെ സൈനിക സഖ്യം വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്ത് ആണ് ഇതിന് മുന്‍കൈ എടുക്കുന്നതത്രെ. നേരത്തെ ഈ വിഷയം ജിസിസി രാജ്യങ്ങളുടെ ചര്‍ച്ചയിലുണ്ടായിരുന്നു എങ്കിലും ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈജിപ്ഷ്യന്‍ സൈനിക ഓഫീസര്‍മാരെ ഉദ്ധരിച്ചാണ് അറബ് സഖ്യസേനയെ കുറിച്ചുള്ള വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. ലബ്നാനിലെയും ഇസ്രായേലിലെയും മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഈജിപ്തിലെ സൈന്യം ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ദോഹയില്‍ അറബ് ഉച്ചകോടി നടക്കാനിരിക്കെയാണ് വാര്‍ത്തകള്‍.
ഇസ്രായേല്‍ സൈന്യം അപ്രതീക്ഷിതമായി ഖത്തറില്‍ ആക്രമണം നടത്തിയത് അറബ് മേഖലയില്‍ അസ്ഥിരത പടര്‍ത്തിയിട്ടുണ്ട്. പൊതുവേ സമാധാനപരമായ അന്തരീക്ഷമുള്ള ഖത്തറില്‍, പല വിഷയങ്ങളിലും സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യത്ത് ഇസ്രായേല്‍ ആക്രമണം നടത്തിയതോടെ ജിസിസി രാജ്യങ്ങള്‍ക്ക് അമേരിക്ക നല്കുന്ന സുരക്ഷയിലും അവിശ്വാസം വളര്‍ന്നിട്ടുണ്ട്.
ഇസ്രായേലിന് ആശങ്ക
പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. എന്നിട്ടും ഇസ്രായേല്‍ ആക്രമണം തടയാന്‍ സാധിച്ചില്ല. ജിസിസിയിലെ മിക്ക രാജ്യങ്ങളിലും അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നുണ്ട്. മേഖലയുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഈ സൈനിക ക്യാമ്പുകള്‍. ഇതിന് വലിയ പണവും അറബ് രാജ്യങ്ങള്‍ ചെലവഴിക്കുന്നു. എന്നിട്ടും സുരക്ഷ ഉറപ്പാക്കാനായില്ല എന്നാണ് പൊതുവികാരം.
ഈ വേളയിലാണ് നേരത്തെ ചര്‍ച്ചയിലുണ്ടായിരുന്ന അറബ് സൈന്യം എന്ന ആശയം വീണ്ടും ചര്ച്ചയാകുന്നതത്രെ. ദോഹയിലെ അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വിഷയം ചര്‍ച്ച ചെയ്തേക്കും. ഈജിപ്ത് ആയിരിക്കും സൈനിക സഖ്യത്തിന് നേതൃത്വം നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൗദി അറേബ്യ രണ്ടാം കക്ഷിയാകുമെന്നും പറയുന്നു.
ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ചര്‍ച്ച പ്രാഥമിക ഘട്ടത്തിലാണെന്നും മുന്നോട്ട് പോയാല്‍ മാത്രമേ ബാക്കി കാര്യങ്ങളില്‍ വ്യക്തത വരൂ എന്നുമാണ്. അറബ് സേന വന്നാല്‍ മേഖലയുടെ സുരക്ഷ ഈ സൈന്യം ഏറ്റെടുത്തേക്കും. എന്നാല്‍ ഇതിനെ സംശയത്തോടെയാണ് ഇസ്രായേല്‍ കാണുന്നത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ തകര്‍ക്കുന്ന നീക്കമാണിത് എന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യിര് ലാപിഡ് പറയുന്നു. അബ്രഹാം കരാര്‍ തകര്‍ക്കുന്ന നീക്കമാകുമിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications