Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ആശ്ചര്യപ്പെടുത്തി ഖത്തര്‍!! ഫുട്‌ബോളിന് വാങ്ങിയ ബസുകള്‍ ദാനം ചെയ്യും, സീറ്റുകളും

ദോഹ: ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ പ്രധാനിയാണ് ഖത്തര്‍. ജനസംഖ്യ കുറവും ആവശ്യത്തിലേറെ വരുമാനവുമുള്ള കൊച്ചു ഗള്‍ഫ് രാജ്യം. എന്നാല്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാന്‍ കാരണം ഖത്തറിന്റെ പ്രവര്‍ത്തനങ്ങളാണ്. ഖത്തറിന് മതിയായ സൗകര്യം ഒരുക്കാന്‍ സാധിക്കുമോ എന്ന സംശയമാണ് ലോകകപ്പിന് വേദിയാകുമ്പോള്‍ ഉയര്‍ന്നിരുന്നത്.

മല്‍സരങ്ങള്‍ കഴിഞ്ഞ് മടങ്ങുന്ന എല്ലാവരും ഖത്തറിന്റെ സംഘാടന മികവ് തലകുലുക്കി സമ്മതിച്ചു. എന്നാല്‍ ഇപ്പോള്‍ വരുന്നത് മറ്റൊരു വാര്‍ത്തയാണ്. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി വാങ്ങിയ ബസുകള്‍ ഖത്തര്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ഖത്തര്‍ കോടികളാണ് ചെലവഴിച്ചത്. 20000 കോടി ഡോളര്‍ ചെലവിട്ടു എന്നാണ് പുറത്തുവന്ന കണക്ക്. ഖത്തറില്‍ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള ഒരു അവസരവും കൂടിയായിരുന്നു ഇത്. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന വേളയില്‍ ഖത്തര്‍ കൂടുതല്‍ ബസുകള്‍ സര്‍വീസിനായി രംഗത്തിറക്കിയിരുന്നു.

2

1000 ബസുകളാണ് ഖത്തറില്‍ നേരത്തെയുണ്ടായിരുന്നത്. ഇതിന് പുറമെ ഫുട്‌ബോള്‍ മല്‍സരം മുന്നില്‍ കണ്ട് 3000 ബസുകള്‍ കൂടി ഖത്തര്‍ വാങ്ങിയിരുന്നു. ഇതില്‍ നിന്നാണ് ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ലബ്‌നാനിലേക്കാണ് ബസുകള്‍ നല്‍കുക. ലബ്‌നാന്‍ മന്ത്രി അലി ഹാമിയ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. ഖത്തറിനുള്ള നന്ദി അദ്ദേഹം അറിയിച്ചു.

3

ലബ്‌നാന്‍ പ്രധാനമന്ത്രി നജീബ് മീക്കാത്തി അടുത്തിടെ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക്് ശേഷം ഈ ബസുകള്‍ ഞങ്ങള്‍ക്ക് നല്‍കാമോ എന്ന് അദ്ദേഹം ചോദിച്ചു. ഇതിന് അമീര്‍ ശൈഖ് തമീം അനുമതി നല്‍കുകയായിരുന്നു. ഗതാഗത രംഗത്ത് വലിയ പ്രതിസന്ധി നേരിടുന്ന പശ്ചിമേഷ്യന്‍ രാജ്യമാണ് ലബ്‌നാന്‍. ഖത്തറിന്റെ സഹായം അവര്‍ക്ക് വലിയ ആശ്വാസമാകും.

4

ബസ് മാത്രമല്ല ഖത്തര്‍ ലബ്‌നാന്‍ ഭരണകൂടത്തിന് കൈമാറുന്നത്. ഫുട്‌ബോള്‍ സ്‌റ്റേഡയങ്ങളില്‍ നിന്ന് മാറ്റുന്ന വസ്തുക്കളും ദാനം ചെയ്യും. സ്‌റ്റേഡിയങ്ങളിലെ സീറ്റുകള്‍ ലബ്‌നാനിലെ ചെറു സ്‌റ്റേഡിയങ്ങളിലേക്ക് എത്തിക്കും. ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ സ്‌പോര്‍ട്‌സ് സിറ്റിക്ക് വേണ്ടിയും സീറ്റുകള്‍ നല്‍കുമെന്നും അല്‍ അക്ബര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

5

ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച പല വസ്തുക്കളും പുനരുപയോഗിക്കാന്‍ കഴിയുന്നതാണ്. ഇവയാണ് വികസ്വര രാജ്യങ്ങള്‍ക്ക് ദാനമായി നല്‍കുന്നത്. ഒരു സ്‌റ്റേഡിയം പൂര്‍ണമായി കണ്ടെയ്‌നര്‍ കൊണ്ടാണ് നിര്‍മിച്ചിരുന്നത്. ഇവ പൊളിച്ചുനീക്കുകയും ചെയ്തിട്ടുണ്ട്. 900ത്തിലധികം കണ്ടെയ്‌നറാണ് ഈ സ്റ്റേഡിയത്തിന് ഉപയോഗിച്ചത്. ഇതെല്ലാം വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കിയേക്കും.

6

ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഖത്തല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍. ആദ്യമല്‍സരത്തില്‍ അര്‍ജന്റീന സൗദിയോട് തോറ്റതും അതേ അര്‍ജന്റീന പിന്നീട് കപ്പ് ഉയര്‍ത്തിയതും കൗതുകമായി. ഖത്തറിന്റെ സംഘാടനാ മികവ് പലരും എടുത്തുപറഞ്ഞു. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കഴിഞ്ഞ പിന്നാലെയാണ് ബിബിസി പുതിയ സര്‍വ്വെ സംഘടിപ്പിച്ചത്. നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏത് എന്നായിരുന്നു ചോദ്യം...

7

ഖത്തറില്‍ നടന്ന മല്‍സരങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്. 78 ശതമാനം പേര്‍ ഖത്തര്‍ ടൂര്‍ണമെന്റിനെ അനുകൂലിച്ചു. 2002ല്‍ ജപ്പാനും സൗത്ത് കൊറിയയും സംയുക്തമായി വേദിയായ ടൂര്‍ണമെന്റിനാണ് രണ്ടാം സ്ഥാനം. 6 ശതമാനം വോട്ടാണ് 2002ലെ ടൂര്‍ണമെന്റിന് ലഭിച്ചത്. എട്ട് സ്‌റ്റേഡിയങ്ങളാണ് ഖത്തര്‍ ലോകകപ്പിന് വേണ്ടി നിര്‍മിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+