ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യം; ബിഗ് ടിക്കറ്റിൽ ഒരു ലക്ഷം ദിർഹം സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരായ പ്രവാസികൾ പലപ്പോഴും വമ്പൻ സമ്മാനങ്ങൾ തന്നെ നേടിയിട്ടുണ്ട്. മലയാളികളും ഇക്കൂട്ടത്തിൽ കുറവല്ല. ഒരു മാസത്തിൽ ഒരിക്കലെങ്കിലും ഇന്ത്യക്കാർക്ക് സമ്മാനം ലഭിക്കാത്ത നറുക്കെടുപ്പ് വളരെ കുറവായിരിക്കും. ഇപ്പോഴിതാ ഏറ്റവും ഒടുവിലെടുത്ത നറുക്കെടുപ്പിലും ഇന്ത്യക്കാരനെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ്.

ബിഗ് ടിക്കറ്റിന്റെ ഒരു ലക്ഷം ദിർഹം
മൂന്ന് പേർക്കാണ് ബിഗ് ടിക്കറ്റിന്റെ ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കാരനനെ കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് സമ്മാനം ലഭിച്ചത്. അജ്മാനിൽ താമസിക്കുന്ന നളിൻ സൻജീന കോർഡർ ആണ് സമ്മാനം നേടിയ ശ്രീലങ്കൻ സ്വദേശി. ഇദ്ദേഹം ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഏഴ് മാസമായി അജ്മാനിൽ താമസിച്ചുവരുന്ന നളിൻ ആദ്യമായാണ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. കൂട്ടുകാർക്കൊപ്പമാണ് നശിൻ ടിക്കറ്റ് എടുത്തത്. എന്തായാലും ആദ്യ ശ്രമം പാഴായില്ലെന്ന് മാത്രമല്ല വമ്പൻ ഭാഗ്യം തന്നെ നളിനെ തേടിയെത്തുകയും ചെയ്തു.

സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്ന ആളല്ല
അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നളിൻ. എന്തായാലും സമ്മാനത്തുക എന്ത് ചെയ്യുമെന്നുള്ള ആലോചന നളിൻ തുടങ്ങിയിട്ടേ ഉള്ളൂ. അൽ എയ്ൻ സ്ഥിരതാമസക്കാരനായ അഷാദ് ആണ് സമ്മാനം ലഭിച്ച ബംഗ്ലാദേശുകാരൻ. 19 വർഷമായി യു എ ഇയിൽ എ സി ടെക്നീഷ്യനായി ജോലി ചെയ്ത് വരികയാണ് അഷാദ്. സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ് അഷാദ്. പത്ത് പേർക്കൊപ്പമായിരുന്നു ഇത്തവണ ബിഗ് ടിക്കറ്റ് എടുത്തത്.

പ്രതീക്ഷയൊന്നും ഇല്ലായിരുന്നു
സ്ഥിരമെടുക്കുന്നതിനാൽ തന്നെ വലിയ പ്രതീക്ഷയൊന്നും ഇക്കുറി അഷാദിന് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്റെ ഞെട്ടലിലാണ് അഷാദും. എന്നാൽ നളിനെ പോലെ തന്നെ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തിൽ അഷാദും കൺഫ്യൂഷനിലാണ്. 12 വർഷമായി അബുദാബിയിൽ കഴിയുന്ന സഹിദ് ആണ് സമ്മാനം ലഭിച്ച ഇന്ത്യൻ പൗരൻ. സുഹൃത്തുക്കൾക്കൊപ്പമെടുത്ത ടിക്കറ്റിനാണ് സഹിദിനെ ഭാഗ്യം തേടി വന്നത്.

ഇന്ത്യക്കാരനും ഭാഗ്യം
30 സുഹൃത്തുക്കൾക്കൊപ്പമാണ് സഹിദ് ടിക്കറ്റ് എടുത്ത്. മൊബൈൽ സ്റ്റോറിൽ ജോലി ചെയ്യുകയാണ് സഹിദ്. എന്തായാലും പ്രൈസ് മണി വെക്കേഷന് ചെലവഴിക്കാനുള്ള ആലോചനയിലാണ് സഹിദ്. മാത്രമല്ല ഇതോടെ ടിക്കറ്റ് എടുക്കുന്നത് നിർത്തില്ലെന്നും സഹിദം പറയുന്നു. ഇനിയുള്ള തന്റെ ലക്ഷ്യം ഗ്രാൻറ് പ്രൈസാണെന്നാണ് സഹിദ് പറഞ്ഞു. അതേസമയം മാർച്ച് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ആഴ്ച നറുക്കെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കും.

ടിക്കറ്റുകള്‍ വാങ്ങാനാകും
ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്കാണ് AED 100K വീതം നേടാനാകുക. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 2023 ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ എ ഇ ഡി 20 മില്ല്യൺ ഗ്രാന്റ് പ്രൈസ് നേടാനുള്ള അവസരവും ലഭിക്കും. ടിക്കറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാര്‍ച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാനാകും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് എടുക്കാം.












Click it and Unblock the Notifications