ബിഗ് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞ് പ്രവാസികൾ; 3 ഇന്ത്യക്കാർക്ക് അടിച്ചത് ഒരു ലക്ഷം ദിർഹം വീതം
അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഇത്തവണ ഭാഗ്യം തേടിയെത്തിവരിൽ ഇന്ത്യക്കാരും, ഓരോ ആഴ്ചയും തിരഞ്ഞെടുക്കപ്പെടുന്ന നാല് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ഉറപ്പാണ്. ഇതുവഴിയാണ് മൂന്ന് ഇന്ത്യക്കാർക്കും ഒരു ഫിലിപ്പൈൻ പൗരനും ഈയാഴ്ചയിലെ പ്രതിവാര നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത്. പ്രതീക്ഷിക്കാതെ വലിയ നേട്ടം സ്വന്തമായ ആശ്ചര്യത്തിലാണ് എല്ലാവരും.
ബിനോജ് ഇ.കെയാണ് ഏപ്രിൽ മാസത്തിലെ മൂന്നാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പിൽ വിജയിച്ചത്. ഇദ്ദേഹത്തിന് ഒരു ലക്ഷം ദിർഹം ആണ് ലഭിച്ചത്. ഷാർജയിൽ താമസിക്കുകയാണ് ബിനോജ്. തന്റെ ജനനത്തീയതി വെച്ചാണ് ബിനോജ് ലോട്ടറി എടുത്തത്. ജനനത്തീയതിയതിയിലൂടെ തനിക്ക് ഭാഗ്യം എത്തുമെന്ന് ബിനോജ് വിശ്വസിച്ചിരുന്നു. 14 സുഹൃത്തുക്കളുമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. എന്തായാലും ഭാഗ്യമെത്തിയ. സന്തോഷത്തിലാണ് എല്ലാവരും.

പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ വിജയി ഫിലിപ്പൈൻസ് സ്വദേശിയാണ്. ഖത്തിറിലാണ് ഇദ്ദേഹം. ജോണി മാഗവ് എന്നാണ് ഇയാളുടെ പേര്.
ഏപ്രിൽ മാസത്തിലെ മൂന്നാം ആഴ്ച നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹമാണ് ഇദ്ദേഹം നേടിയത്. 2020ൽ കൊവിഡ് വ്യാപിക്കുന്ന സമയത്ത്, അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങി ഭാഗ്യം തേടിയെത്തും എന്ന ഉറപ്പിലായിരുന്നു ഇദ്ദേഹം.
മൂന്നാം സമ്മാനം തേടിയെത്തിയത് മുഹമ്മദ് ബാസിൽ കൊടക്കാട്ട് വളപ്പിലിനാണ്. ഒരു ലക്ഷം ദിർഹം ആണ് ഇദ്ദേഹം നേടിയത്. ഷാർജയിൽ പ്രൊജക്ട് എഞ്ചിനീയറാണ് മുഹമ്മദ്. മൂന്ന് വർഷം മുമ്പ് ആണ് മുഹമ്മദ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത. പിന്നീട് ഭാഗ്.യം പരീക്ഷിക്കാമെന്ന് ഇദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് ടിക്കറ്റ് എടുക്കുന്നത്.
എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യ പരീക്ഷണം തുടരണം എന്നാണ് മുഹമ്മദിന്റെ അഭിപ്രായം. "ഇപ്പോഴോ അല്ലെങ്കിൽ പിന്നീടോ, എന്നെപ്പോലെ നിങ്ങളും വിജയിയായി മാറും" എന്നും മുഹമ്മദ് പറയുന്നു. സമ്മാനം ലഭിച്ച തുകയിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനവത്തിന് മാറ്റിവെക്കുമെന്നാണ് മുഹമ്മദ് പറഞ്ഞത്. ബാക്കി തുക എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.
അനിൽ റാപ്പൽ ആണ് നാലമത്തെ വിജയി . ഒരു ലക്ഷം ദിർഹമാണ് അദ്ദഏങം സ്വന്തമാക്കിയത്. ഇന്ത്യക്കാരനാണ് അനിൽ. മെക്കാനിക്കായി ജോലി ചെയ്യുകയാണ്. 20 സുഹൃത്തുക്കളുമായി ചേർന്നാണ് അനിൽ ടിക്കറ്റ് എടുത്തത്. രണ്ട് വർഷമായി എല്ലാ മാസവും അദ്ദേഹം ടിക്കറ്റെടുക്കാറുണ്ട്. ലോട്ടറി അടിfച്ച സന്തോഷത്തിലാണ് അനിൽ. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് അനിൽ തരുമാനിച്ചിട്ടില്ല. പക്ഷ ലോട്ടറി എടുക്കുന്നത് തുടരും. ഗ്രാന്റ് പ്രൈസ് എന്നെങ്കിലും ലഭിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.
ഏപ്രിൽ മാസത്തിൽ ബിഗ് ടിക്കറ്റ് സ്വന്തമാക്കുന്ന എല്ലാവരും ഓരോ പ്രതിവാര നറുക്കെടുപ്പിലും ഉൾപ്പെടും . ഓരോ ആഴ്ചയും നടക്കുന്ന ഈ നറുക്കെടുപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന നാല് പേർക്ക് ഒരു ലക്ഷം ദിർമാണ് ലഭിക്കുക. ഈ ഓഫർ കാലയളവിൽ ടിക്കറ്റെടുക്കുന്നവർക്ക് മേയ് മൂന്നാം തീയ്യതി നടക്കുന്ന അടുത്ത നറുക്കെടുപ്പിൽ ഒന്നര കോടി ദിർഹത്തിന്റെ ഗ്രാന്റ് പ്രൈസ് നേടാനും അവസരം ഉണ്ടാകും.
Lip Care: തേൻ പോലുള്ള ചുണ്ടിന് തേൻ മാത്രം പോരാ.. ചുണ്ടുകളുടെ സൗന്ദര്യത്തിന് ചെയ്യാം ഇക്കാര്യം












Click it and Unblock the Notifications