മക്കയിലും സ്ത്രീകള്‍ക്ക് രക്ഷയില്ല... ഹോട്ടെസ്റ്റ് സോഫിയ ഹയാത്തിന്റെ ശരീരത്തില്‍ ജനനേന്ദ്രിയം ഉരസി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മക്ക: സോഫിയ ഹയാത്തിനെ അറിയില്ലേ... ബിഗ് ബോസ് താരവും മോഡലും നടിയും ഗായികയും ഒക്കെ ആയ സോഫിയ ഹയാത്ത്. മക്കയില്‍ വച്ച് തനിക്ക് നേരിടേണ്ടി ലൈംഗിക പീഡനത്തെക്കുറിച്ചാണ് സോഫിയ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രതിശ്രുത വരനുമൊത്ത് ഉമ്ര ചെയ്യാന്‍ മക്കയില്‍ എത്തിയതായിരുന്നു സോഫിയ. അവിടെ വച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ ആയിരുന്നു പീഡനശ്രമം.

ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കുന്ന മതമാണ്. പക്ഷേ മക്കയില്‍ ഇതൊന്നും ബാധകമല്ലെന്നാണ് പൊട്ടിത്തെറിച്ചുകൊണ്ട് സോഫിയ പറയുന്നത്.

മക്കയില്‍ പോയി

ഉമ്ര ചെയ്യുന്നതിനായിട്ടാണ് സോഫിയ ഹയാത് കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയത്. പ്രതിശ്രുത വരനായ വ്‌ലാദും ഒപ്പമുണ്ടായിരുന്നു.

ഇസ്ലാമും സ്ത്രീയും

ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കുന്ന മതമാണ്. ഒരു പുരുഷന്‍ അന്യ സ്ത്രീയെ സ്പര്‍ശിക്കാനോ സ്ത്രീകളോട് അക്രമാസക്തനാകാനോ പാടില്ല. അതുകൊണ്ടാണ് താന്‍ ഇസ്ലാമിനെ സ്‌നേഹിക്കുന്നത് എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ സോഫിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ മക്കയില്‍ സംഭവിച്ചത്

ഇസ്ലാമിലെ മേല്‍പറഞ്ഞ നിയമങ്ങളൊന്നും പക്ഷേ മക്കയില്‍ നടപ്പിലാകുന്നില്ലെന്നാണ് സോഫിയയുടെ ആക്ഷേപം. ഇവിടെയെത്തുമ്പോള്‍ പുരുഷന്‍മാര്‍ നിയമങ്ങളെല്ലാം മറക്കുന്നു എന്നും സോഫിയ പറയുന്നു.

ഇത് രണ്ടാം തവണയാണ് താന്‍ ഉമ്ര ചെയ്യാന്‍ എത്തിയത്. അതിനിടെ താന്‍ പുരുഷന്‍മാരുടെ തിരക്കിനിടയില്‍ പെട്ടുപോയി.

ജനനേന്ദ്രിയം ഉരസി

ഒരാള്‍ പിറകില്‍ നിന്ന് അയാളുടെ ജനനേന്ദ്രിയും തന്റെ ശരീരത്തില്‍ മുട്ടിച്ചു എന്നാണ് സോഫിയയുടെ ആക്ഷേപം. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തില്‍ സോഫിയ ഇക്കാര്യം പറയുന്നുണ്ട്.

സ്ത്രീകളുടെ വരി

സ്ത്രീകള്‍ക്ക് നില്‍ക്കാന്‍ വേറെ വരിയുണ്ടെങ്കിലും പുരുഷന്‍മാരുടെ തള്ളിക്കയറ്റത്തില്‍ അതെല്ലാം നിഷ്പ്രഭമാകുന്നു എന്നാണ് ആക്ഷേപം. സ്ത്രീകളെ പുരുഷന്‍മാര്‍ ശാരീരികമായ കരുത്തുകൊണ്ട് വരിയില്‍ നിന്ന് തന്നെ തള്ളിമാറ്റുകയാണത്രെ.

ഹജറുല്‍ അസ് വദ്( ക അബയിലെ മൂലയില്‍ സ്ഥാപിച്ച കല്ല്) സ്പര്‍ശിക്കാന്‍ ഒരു മീറ്റര്‍ ദൂരം മാത്രം എത്തി നില്‍ക്കെ ആയിരുന്നു സോഫിയ ആക്രമിക്കപ്പെട്ടത്. ആ അനുഭവം അവര്‍ വിശദമായിത്തന്നെ പറയുന്നുണ്ട്.

ശ്വസിക്കാന്‍ പോലും പറ്റാതെ

അതിശക്തമായിട്ടായിരുന്നു പുരുഷന്‍മാര്‍ തള്ളിയിരുന്നത്. വാരിയെല്ലുകള്‍ ഞെരിഞ്ഞമര്‍ന്ന് ശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഒരുപാട് ഭയപ്പെട്ടുപോയി.

ഹിജാബ് പോലും നഷ്ടപ്പെട്ടു

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകവെ താന്‍ തിരിഞ്ഞ് നില്‍ക്കാന്‍ തീരുമാനിച്ചു. അപ്പോഴും പുരുഷന്‍മാര്‍ തിക്കിത്തിരക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ആളുകള്‍ക്കിടയില്‍ തന്റെ ഹിജാബ് കുടുങ്ങിപ്പോയി എന്നും സോഫിയ പറയുന്നുണ്ട്. തനിക്ക് ശ്വാസം മുട്ടിയെന്നും സോഫിയ പറയുന്നു.

ചില നല്ല മനുഷ്യര്‍

അപ്പോഴാണ് ചില നല്ല പുരുഷന്‍മാര്‍ തന്റെ അവസ്ഥ കണ്ടത്. അവര്‍ പെട്ടെന്ന് ഇടപെടുകയും തന്നെ രക്ഷപ്പെടുത്തുകയും ചെയ്തു എന്നും സോഫിയ വ്യക്തമാക്കുന്നു.

ഇസ്ലാമിനെ അപമാനിച്ചുകൊണ്ട് ഒരാള്‍ ഹജറുല്‍ അസ് വദില്‍ സ്പര്‍ശിച്ചിട്ട് ഒരുകാര്യവും ഇല്ല. അങ്ങനെ നിര്‍വ്വഹിക്കുന്ന ഹജ്ജും ഉമ്രയും എല്ലാം ഉപയോഗ ശൂന്യമാണെന്നും സോഫിയ പൊട്ടിത്തെറിക്കുന്നു.

സ്ത്രീകള്‍ക്ക് വേണ്ടി മാത്രം

പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകളും ആഗ്രഹിക്കുന്നതാണ് ഹജറുല്‍ അസ് വദില്‍ സ്പര്‍ശിക്കുക എന്നത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഒരു ദിനം അനുവദിക്കണം എന്ന് സൗദി രാജാവിനോട് അപേക്ഷിക്കുകയും ചെയ്യുന്നുണ്ട് സോഫിയ.

ആരാണ് സോഫിയ ഹയാത്

സോഫിയ ഹയാത്ത് പ്രശസ്തയാണ്. ബിഗ് ബോസ് 7 ലെ മത്സരാര്‍ത്ഥി ആയിരുന്നു. മോഡലും ഗായികയും നടിയും ആണ് സോഫിയ.

സെക്‌സിയെസ്റ്റ് വുമണ്‍

2012 ല്‍ വോഗ് മാസിക 'കര്‍വി ഐക്കണ്‍' പട്ടമാണ് സോഫിയയ്ക്ക് പതിച്ച് നല്‍കിയത്. 2013 ല്‍ എഫ്എച്ച്എം പ്രസിദ്ധീകരിച്ച സെക്‌സിയെസ്റ്റ് സ്ത്രീകളുടെ പട്ടികയിലും സോഫിയ ഇടം നേടിയിരുന്നു.

കന്യാസ്ത്രീ

2016 ല്‍ ആയിരുന്നു ലോകത്തെ ഞെട്ടിച്ച ആ പ്രഖ്യാപനം നടന്നത്. താന്‍ ആത്മീയതയിലേക്ക് തിരിയുന്നു എന്നും കന്യാസ്ത്രീ ആയി മാറി എന്നും ആയിരുന്നു സോഫിയയുടെ പ്രഖ്യാപനം.

ഇന്ത്യന്‍ ബന്ധം

ബ്രിട്ടീഷുകാരിയാണ് സോഫിയ ഹയാത്. എന്നാല്‍ അവരുടെ കുടുംബ വേരുകള്‍ ഇന്ത്യയില്‍ ആണ്. സോഫിയയുടെ ജന്മദിനം സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മക്കയില്‍ വച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് സോഫിയ ഹയാത് സംസാരിക്കുന്നത് കേള്‍ക്കാം...

English summary
Former Bigg Boss contestant Sofia Hayat claims she was molested in Mecca. The reality TV star recently uploaded a video on her Instagram account claiming that she was sexually harassed in Mecca.
Please Wait while comments are loading...