അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍; പോസ്റ്റര്‍ വിവാദത്തില്‍
ബേണ്‍: അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍ പോസ് ചെയ്ത് നില്ക്കുന്ന പരസ്യം വിവാദത്തില്‍. തങ്ങളുടെ ബിക്കിനി ബ്രാന്‍ഡിന് യേശുക്രിസ്തുവിനേക്കാള്‍ ആയുസുണ്ടെന്നും 38 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും അവകാശപ്പെട്ട് ഒരു ബിക്കിനി ബ്രാന്‍ഡ് നല്കിയ പരസ്യമാണ് വന്‍ വിവാദത്തിലായിരിക്കുന്നത്.
ടാബു കമ്പനിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ക്രിസ്തുമത വിശ്വാസികളും പുരോഹിതന്മാരും പരസ്യം നല്കിയ താബു കമ്പനിക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ മുപ്പത്തെട്ടാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ ചൂടന്‍ പോസ്റ്റര്‍ സ്വിറ്റ്സര്‍ലാന്റില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.

ആയുസ്സ്
തങ്ങളുടെ കമ്പനിക്ക് അലക്സാണ്ടര്‍ ചക്രവര്‍ത്തിയേക്കാള്‍ ആയുസുണ്ടെന്നാണ് ബിക്കിനി കമ്പനി വിവാദ പരസ്യത്തിലൂടെ അവകാശപ്പെടുന്നത്.

ചൂടന്‍ പരസ്യം
കമ്പനിയുടെ മുപ്പത്തെട്ടാം വാര്‍ഷികം പ്രമാണിച്ചാണ് ടാബു കമ്പനി ചൂടന്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. പരസ്യത്തിന്റെ പോസ്റ്റര്‍ സ്വിറ്റ്സര്‍ലാന്റില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.

വിശ്വാസത്തെ ഹനിക്കുന്നു
മതപരമായ വിശ്വാസത്തെ ഹനിക്കുന്നതാണ് ഈ പരസ്യമെന്ന് സ്വിസ് ഇവാന്‍ജെലിക്കല്‍ അലയന്‍സ് വക്താവായ തോമസ് ഹാനിമാന് പറയുന്നു. അസംബന്ധങ്ങള്‍ നിറഞ്ഞ പരസ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷ
ജീസസിന്റെ പേരുപയോഗിച്ച് ശ്രദ്ധ നേടാമെന്നാണ് ടാബു കമ്പനി പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ അതിനവര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും സൂറിച്ചിലെ കത്തോലിക്ക് ചര്‍ച്ചിന്റെ കമ്മ്യൂണിക്കേഷന്‍ ആന്റ് കള്‍ച്ചറിന്റെ ചുമതലയുള്ള സൈമന് സ്പെന്‍ഗ്ലര്‍ പറയുന്നു.

ധാര്‍മികതയ്ക്കു വേണ്ടി പോരാടുന്ന കമ്പനി
ടെക്സ്റ്റൈല്‍ പ്രൊഡക്ഷനിലെ ധാര്‍മികതയ്ക്ക് വേണ്ടി പോരാടുന്ന കമ്പനിയാണ് തന്റേതെന്നാണ് ബിക്കിനി കമ്പനിയുടെ ഉടമയായ ഗിയാനി ഡെ നിക്കോള പ്രതികരിക്കുന്നത്. ഇപ്പോഴത്തെ പരസ്യത്തിലെ മോഡല്‍ തന്റെ മകളായ വലേറിയ ഡി നിക്കോളയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പോസിറ്റീവ് ഫീഡ്ബാക്ക്
തങ്ങളുടെ പുതിയ ക്യാപെയിനിന് പോസിറ്റീവ് ആയ ഫീഡ്ബാക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിനു മുമ്പും കമ്പനി ഇത്തരം വിവാദ പരസ്യങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെന്നും കമ്പനി ഉടമയായ ഗിയാനി ഡെ നിക്കോള പറഞ്ഞു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications