കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍; പോസ്റ്റര്‍ വിവാദത്തില്‍

  • By Desk
Google Oneindia Malayalam News

ബേണ്‍: അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍ പോസ് ചെയ്ത് നില്‍ക്കുന്ന പരസ്യം വിവാദത്തില്‍. തങ്ങളുടെ ബിക്കിനി ബ്രാന്‍ഡിന് യേശുക്രിസ്തുവിനേക്കാള്‍ ആയുസുണ്ടെന്നും 38 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും അവകാശപ്പെട്ട് ഒരു ബിക്കിനി ബ്രാന്‍ഡ് നല്‍കിയ പരസ്യമാണ് വന്‍ വിവാദത്തിലായിരിക്കുന്നത്.

ടാബു കമ്പനിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ക്രിസ്തുമത വിശ്വാസികളും പുരോഹിതന്മാരും പരസ്യം നല്‍കിയ താബു കമ്പനിക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ മുപ്പത്തെട്ടാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ ചൂടന്‍ പോസ്റ്റര്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.

ആയുസ്സ്

ആയുസ്സ്

തങ്ങളുടെ കമ്പനിക്ക് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയേക്കാള്‍ ആയുസുണ്ടെന്നാണ് ബിക്കിനി കമ്പനി വിവാദ പരസ്യത്തിലൂടെ അവകാശപ്പെടുന്നത്.

ചൂടന്‍ പരസ്യം

ചൂടന്‍ പരസ്യം

കമ്പനിയുടെ മുപ്പത്തെട്ടാം വാര്‍ഷികം പ്രമാണിച്ചാണ് ടാബു കമ്പനി ചൂടന്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. പരസ്യത്തിന്റെ പോസ്റ്റര്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.

വിശ്വാസത്തെ ഹനിക്കുന്നു

വിശ്വാസത്തെ ഹനിക്കുന്നു

മതപരമായ വിശ്വാസത്തെ ഹനിക്കുന്നതാണ് ഈ പരസ്യമെന്ന് സ്വിസ് ഇവാന്‍ജെലിക്കല്‍ അലയന്‍സ് വക്താവായ തോമസ് ഹാനിമാന്‍ പറയുന്നു. അസംബന്ധങ്ങള്‍ നിറഞ്ഞ പരസ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷ

പ്രതീക്ഷ

ജീസസിന്റെ പേരുപയോഗിച്ച് ശ്രദ്ധ നേടാമെന്നാണ് ടാബു കമ്പനി പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ അതിനവര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും സൂറിച്ചിലെ കത്തോലിക്ക് ചര്‍ച്ചിന്റെ കമ്മ്യൂണിക്കേഷന്‍ ആന്റ് കള്‍ച്ചറിന്റെ ചുമതലയുള്ള സൈമന്‍ സ്‌പെന്‍ഗ്ലര്‍ പറയുന്നു.

ധാര്‍മികതയ്ക്കു വേണ്ടി പോരാടുന്ന കമ്പനി

ധാര്‍മികതയ്ക്കു വേണ്ടി പോരാടുന്ന കമ്പനി

ടെക്‌സ്റ്റൈല്‍ പ്രൊഡക്ഷനിലെ ധാര്‍മികതയ്ക്ക് വേണ്ടി പോരാടുന്ന കമ്പനിയാണ് തന്റേതെന്നാണ് ബിക്കിനി കമ്പനിയുടെ ഉടമയായ ഗിയാനി ഡെ നിക്കോള പ്രതികരിക്കുന്നത്. ഇപ്പോഴത്തെ പരസ്യത്തിലെ മോഡല്‍ തന്റെ മകളായ വലേറിയ ഡി നിക്കോളയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പോസിറ്റീവ് ഫീഡ്ബാക്ക്

പോസിറ്റീവ് ഫീഡ്ബാക്ക്

തങ്ങളുടെ പുതിയ ക്യാപെയിനിന് പോസിറ്റീവ് ആയ ഫീഡ്ബാക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിനു മുമ്പും കമ്പനി ഇത്തരം വിവാദ പരസ്യങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെന്നും കമ്പനി ഉടമയായ ഗിയാനി ഡെ നിക്കോള പറഞ്ഞു.

English summary
Bikini brand condemned by church leaders after getting a model to pose with a crucifix to celebrate 'outliving Jesus' who was put to death aged 33
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X