കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 കിലോയിൽ നിന്ന് 80 കിലോയിലേക്ക് !!! ഈ ബിക്കിനി മോഡലിന് സംഭവിച്ചത് എന്ത് ?

ഈയിടെ നടത്തിയ പരിശോധനകളിലാണ് യുവതിയ്ക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചത്.

  • By മരിയ
Google Oneindia Malayalam News

ബിക്കിനി മോഡലായിരുന്ന യുവതിയുടെ രൂപമാറ്റം ആരെയും അതിശയപ്പെടുത്തും. 58 കിലോയില്‍ നിന്ന് 80 കിലോയായാണ് യുവതി മാറിയത്. ഇതിന് കാരണമുണ്ട്... ഈയിടെ നടത്തിയ പരിശോധനകളിലാണ് യുവതിയ്ക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സകള്‍ക്ക് ശേഷം തന്റെ പഴയ രൂപത്തിലേക്ക് തന്നെ തിരികെ വരാനാണ് യുവതിയുടെ തീരുമാനം... പ്രചോദനമാകുന്ന വിക്കി പെരസിന്റെ കഥ.

സൂപ്പര്‍ മോഡല്‍

മോഡലിംഗ് രംഗത്തെ സൂപ്പര്‍ താരമായിരുന്നു വിക്കി. ബിക്കിന് ഫോട്ടോഷൂട്ടുകളില്‍ നിറസാന്നിധ്യം. മികച്ച ശരീരം, ആത്മവിശ്വാസം, സുന്ദരി, നിരവധി മോഡലിംഗ് മത്സരങ്ങളിലും വിക്കി തിളങ്ങി.

തടി കൂടാന്‍ തുടങ്ങി

2015 മുതലാണ് വിക്കിയ്ക്ക് തടി കൂടാന്‍ തുടങ്ങി, മുഖം ചീര്‍ത്തുവന്നു. എത്ര വ്യായാമം ചെയ്തിട്ടും, ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറയ്ക്കാനായില്ല. കാലുകള്‍ക്കും അസഹ്യനീയ വേദന, ഇത് കാരണം ഷൂ ഇടാന്‍ പറ്റാതെ ആയി. അങ്ങനെയാണ് വിക്കി ഡോക്ടറുടെ അടുത്തെത്തുന്നത്.

പരിശോധനയില്‍ തെളിഞ്ഞത്

ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ വിക്കിയ്ക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്താനായിരുന്നു ഡോക്ടര്‍മാരുടം നിര്‍ദ്ദേശം.

ശസ്ത്രക്രിയ

ണ്ട് ശസ്ത്രക്രിയകളാണ് വിക്കിയുടെ തലയ്ക്ക് നടത്തിയത്. ഇതിലൂടെ ട്യൂമര്‍ നീക്കം ചെയ്തു. അര്‍ബുദത്തിന്റെ തുടര്‍ ചികിത്സകള്‍ക്കായി ഇപ്പോഴും ആശുപത്രിയില്‍ ആണ് വിക്കി. ഒരു മകനുണ്ട് വിക്കിയ്ക്ക്. കുടുംബം പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

അവബോധം സൃഷ്ടിയ്ക്കാന്‍

ക്യാന്‍സറിനെ കുറിച്ച് ആളുകള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാനാണ് താന്‍ പഴയ ഫോട്ടോകളും പുതിയ ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നതെന്ന് വിക്കി പറയുന്നു. ശരീരത്തിലെ മാറ്റങ്ങളെ കുറിച്ച് നമ്മള്‍ ബോധവാന്മാരായിരിക്കണം. തടി കൂടുമ്പോള്‍ അത് എന്ത് കൊണ്ടാണെന്ന് അന്വേഷിയ്ക്കണം.

ശ്രദ്ധിയ്ക്കാതിരുന്നത് വിനയായി

തടി കൂടിയപ്പോള്‍ അത് എന്ത് കൊണ്ടാണെന്ന് അന്വേഷിയ്ക്കാതിരുന്നത് വിനയായെന്ന് വിക്കി പറയുന്നു. തടി കുറയ്ക്കാനായി ധാരാളം വര്‍ക്ക്ഔട്ടുകള്‍ ചെയ്തു. എന്നാല്‍ ഇതെല്ലാം ശരീരത്തെ ദോഷകരമായി ബാധിയ്ക്കുകയാണ് ചെയ്തത്.

തിരിച്ച് പിടിയ്ക്കാവുന്നതേ ഉള്ളൂ...

ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നതും തൊലി ചുരുങ്ങുന്നതും എല്ലാം പതിവാണ്. എന്നാല്ർ ഇതെല്ലാം വലിയ കാര്യമായി കാണേണ്ടെന്നാണ് വിക്കിയുടെ അഭിപ്രായം. ചികിത്സ പൂർത്തിയാക്കിയ ശേഷം ശരീര സൌന്ദര്യം തിരികെ പിടിയ്ക്കാവുന്നതേ ഉള്ളൂ.

പ്രചോദനം

ക്യാൻസർ ചികിത്സയ്ക്ക് വിധേയരാകുന്ന നിരവധി രോഗികൾക്ക് പ്രചോദനമാണ് വിക്കിയുടെ വാക്കുകൾ. സ്വന്തം ശരീരത്തെ ഇത്രയധികം സ്നേഹിച്ചിരുന്ന ഒരു സ്ത്രീയ്ക്ക് പിടിച്ചു നിൽക്കാമെങ്കിൽ, എല്ലാവർക്കും ധൈര്യത്തോടെ ക്യാൻസറിനെ പ്രതിരോധിയ്ക്കാമെന്ന് വിക്കി പറയുന്നു.

English summary
The stunning model, who discovered she had brain tumour, has now told how the weight gain shattered her confidence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X