കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രതീക്ഷിതമായി ഇറാനില്‍ ഇറങ്ങി രാജ്നാഥ് സിങ്; ചര്‍ച്ചയില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിഷയവും

Google Oneindia Malayalam News

ടെഹ്റാന്‍: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇറാന്‍ പ്രതിരോധ വകുപ്പ് മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ ഹാത്തമിയുമായി ചര്‍ച്ച നടത്തി. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ വെച്ചായിരുന്നു രാജ്നാഥ് സിങ്-ഹാത്തമി കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാന്‍ അടക്കം മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെട്ടുത്തുന്നതും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായി. മോസ്കോയില്‍ നടന്ന ഷാംഗ്ഹായി സഹകരണ സംഘടന പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിന് ശേഷം രാജ്നാഥ് സിങ് നേരെ ഇറാനിലെത്തുകയായിരുന്നു.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

റഷ്യയില്‍ നിന്നുള്ള മടക്കയാത്രയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു രാജ് നാഥ് സിങ് ഇറാനില്‍ ഇറങ്ങിയത്. ഇത്തരത്തിലൊരു കൂടിക്കാഴ്ച നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നതായുള്ള അറിവ് പലര്‍ക്കും ഉണ്ടായിരുന്നില്ല. കോവിഡ് വ്യാപനത്തിന് ശേഷം ഒരു ഇന്ത്യന്‍ നേതാവ് ഇറാന്‍ സന്ദര്‍ശിക്കുന്നതും ഇത് ആദ്യമാണ്. ഉഭയകക്ഷി, മേഖലയിലെ സുരക്ഷ എന്നിവയ്ക്കൊപ്പം അന്തര്‍ ദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി.

ന്യൂനപക്ഷങ്ങളുടെ വിഷയവും

ന്യൂനപക്ഷങ്ങളുടെ വിഷയവും

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിഷയവും ഹാത്തമി ചര്‍ച്ചയില്‍ ഉന്നയിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാങ് ഹായി മീറ്റിങ്ങില്‍ നിരീക്ഷക രാജ്യമായിരുന്നു ഇറാന്‍. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിന് ഒട്ടും അയവ് വരാത്ത സാഹചര്യത്തില്‍ കൂടിയാണ് രാജ്നാഥ് സിങ്ങിന്‍റെ ഇറാന്‍ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

Recommended Video

cmsvideo
Indian Army Rescues 3 Chinese Citizens Lost 17,500 Feet High In Sikkim‌ | Oneindia Malayalam
ഇന്ത്യയെ ഒഴിവാക്കിയ പദ്ധതി

ഇന്ത്യയെ ഒഴിവാക്കിയ പദ്ധതി

ഛാബഹാര്‍ തുറമുഖ നിര്‍മാണത്തില്‍ നിന്ന് ഇറാന്‍ നേരത്തെ ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ നയതന്ത്ര സന്ദര്‍ശനം കൂടിയാണ് ഇത്. ഇന്ത്യയെ അഫ്ഗാനിസ്താനുമായി ബന്ധിപ്പിക്കുന്ന തുറമുഖ പദ്ധതിയായിരുന്നു ഇത്. അഫ്ഗാനിസ്താനിലേക്കുള്ള ഇന്ത്യയുടെ കവാടമാകുമെന്നായിരുന്നു ഈ പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കുകകയായിരുന്നു

സു​ര​ക്ഷി​ത​രാ​യി​രി​ക്കും

സു​ര​ക്ഷി​ത​രാ​യി​രി​ക്കും

സാധാരണ നയതന്ത്ര ചര്‍ച്ചകളില്‍ പാലിക്കാറുള്ള പ്രോട്ടോക്കോളില്‍ നിന്ന് വ്യത്യസ്തമായാണ് രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ഹാത്തമി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിഷയം ഉന്നയിച്ചത്. ഇ​ന്ത്യ​യി​ല്‍ എ​ല്ലാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെന്ന് രാജ്നാഥ് സിങ് ഉറപ്പു നല്‍കി. എല്ലാ മതവിഭാഗക്കാരും ഒരുമിച്ച് ജീവിക്കുന്ന ബഹുസ്വര സംസ്കാരമാണ് ഇന്ത്യയുടേതെന്നും രാജ്നാഥ് സിങ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനീസ് വിഷയം

ചൈനീസ് വിഷയം

അഫ്ഗാന്‍ പ്രശ്നവും ചര്‍ച്ചയുടെ പ്രധാന ഭാഗമായിരുന്നെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയും അറിയിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി സംഘര്‍ഷവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതായാണ് സൂചന. അടുത്ത കാലത്ത് ഇറാനില്‍ വന്‍തോതിലുള്ള ചൈനീസ് നിക്ഷേപം നടന്ന സാഹചര്യത്തില്‍ കൂടിയാണ് രാജ്നാഥിന്‍റെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുമായുള്ള സംഘര്‍ഷാവസ്ഥ ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യി ച​ര്‍ച്ച​ചെ​യ്തു​വെ​ന്ന് ഇറാന്‍റെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

അമേരിക്കയുടെ ഇടപെടല്‍

അമേരിക്കയുടെ ഇടപെടല്‍

കഴിഞ്ഞ വര്‍ഷം അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇറാനുമായുള്ള വ്യാപാരം നിര്‍ത്തിവയക്കാന്‍ അമേരിക്കന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇന്ത്യ ഇതിന് തയ്യാറായിരുന്നില്ലെങ്കില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 71.9 ശതമാനം ഇടിവാണ് ഉണ്ടായത്. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുമധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

 20ല്‍ ജയിച്ചാല്‍ ആ 7 പേരും ഒപ്പം ചേരും; മധ്യപ്രദേശില്‍ കണക്ക് കൂട്ടി കോണ്‍ഗ്രസ്, പദയാത്ര തുടങ്ങി 20ല്‍ ജയിച്ചാല്‍ ആ 7 പേരും ഒപ്പം ചേരും; മധ്യപ്രദേശില്‍ കണക്ക് കൂട്ടി കോണ്‍ഗ്രസ്, പദയാത്ര തുടങ്ങി

English summary
Bilateral Ties; Defence Minister Rajnath Singh visit iran, discuss Regional Security issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X