തിരക്കുള്ള നഗരത്തിലെ പരസ്യബോര്‍ഡില്‍ പോണ്‍ ചിത്രം, പിന്നീട് സംഭവിച്ചതിങ്ങനെ
ജക്കാര്‍ത്ത: നഗരത്തിലെ തിരക്കുള്ള റോഡിലെ പരസ്യബോര്‍ഡില്‍ പെട്ടെന്ന് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കും. ഇന്തോനേഷ്യയിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു സംഭവവം നടന്നത്. മേയറുടെ ഓഫീസിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ബില്‍ബോര്‍ഡിലാണ് അഞ്ച് മിനിറ്റ് നേരത്തേക്ക് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്.
സ്‌ക്രീനിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള അഞ്ച് മിനിറ്റ് നേരമാണ് ജനങ്ങള്‍ അശ്ലീല വീഡിയോ കണ്ടത്. എന്നാല്‍ വീഡിയോ പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ സ്വകാര്യ കമ്പനി മേല്‍നോട്ടം വഹിയ്ക്കുന്ന പരസ്യബോര്‍ഡ് ഹാക്ക് ചെയ്തതായും പൊലീസ് സംശയിക്കുന്നുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചര്‍ച്ചയായിക്കഴിഞ്ഞു.

ലൈസന്‍സില്ലാത്ത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നിലായാണ് പുതിയ വിവാദം പുറത്തുവന്നത്. പരസ്യബോര്‍ഡ് സ്ഥാപിച്ചത് കാരണം ജക്കാര്‍ത്തയിലെ ഒരു പഴയ പാലം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നഗരത്തിലെ പരസ്യബോര്‍ഡുകള്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള ആലോചനകളും ജക്കാര്‍ത്തയില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications