രഹസ്യ കാമുകി; ക്ലിന്റണെ സഹായിക്കാന്‍ രഹസ്യാന്വേഷണ വിഭാഗവും
ന്യൂയോര്‍ക്ക്: റൊണാള്‍ഡ് കെസ്ലര്‍ പുറത്തിറക്കിയ പുതിയ പുസ്തകത്തിലൂടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെതിരെ വിവാദമായേക്കാവുന്ന കാര്യം പുറത്തുവന്നു. ബില്‍ ക്ലിന്റണ് രഹസ്യ കാമുകിയുണ്ടായിരുന്നെന്നും, ക്ലിന്റന്റെ രഹസ്യാന്വേഷണ വിഭാഗം ഈ ബന്ധത്തിന് സഹായിച്ചുവെന്നുമാണ് റൊണാള്‍ഡ് കെസ്ലര്‍ പറയുന്നത്.
'എനര്‍ജൈസര്‍' എന്ന പേരിട്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ വിളിച്ചിരുന്നത്. ന്യൂയോര്‍ക്കിലുള്ള ക്ലിന്റന്റെ വസതിയില്‍ ഇവര്‍ പതിവ് സന്ദര്‍ശകയായിരുന്നു. ഇവര്‍ എത്തിക്കഴിഞ്ഞാല്‍ സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ബാധകമായിരുന്നില്ല. ക്ലന്റന്റെ മുറിയിലേക്ക് ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടക്കാന്‍ അനുവാദമുണ്ടായിരുന്നെന്ന് പറയുന്നു.

ഭാര്യ ഹിലാരിയില്‍ നിന്നും രഹസ്യകാമുകിയെ മറച്ചു പിടിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായിച്ചെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കാമുകിയെ കുറിച്ച് പറഞ്ഞത്. 'അവരെ ആര്‍ക്കും തടയാനാകില്ല. അവരെ ഉള്ളിലേക്ക് കടത്തിവിടുക മാത്രമേ ചെയ്യേണ്ടതുള്ളു. അവരുടെ വിവരങ്ങള്‍ അന്വേഷിക്കാനും ആര്‍ക്കും സാധ്യമായിരുന്നില്ലെന്ന' എന്നാണ്. എന്നാല്‍ രഹസ്യകാമുകി ആരാണെന്നോ പേര്‍ എന്താണെന്നോ ഉള്ള വിവരം പുറത്തുവിട്ടിട്ടില്ല.
കാമുകിമാരുടെ കാര്യത്തില്‍ കുപ്രസിദ്ധിയുള്ളയാണ് ബില്‍ ക്ലിന്റണ്‍. അമേരിക്കന്‍ പ്രസിഡന്റായിരിക്കെ തന്റെ ജീവനക്കാരിയായ മോണിക്ക ലെവന്‍സ്‌കിയുമായുള്ള അവിഹിതബന്ധം ക്ലിന്റണെ ഇംപീച്ച് ചെയ്യുന്നിടത്തുവരെ എത്തിച്ചിരുന്നു. മോണിക്കയെ കൂടാതെ ഡോളി കേല്‍ ബ്രൗണിംഗ്, ജെന്നിഫര്‍ ഫഌവഴ്‌സ് തുടങ്ങിയ കാമുകിമാരും ക്ലിന്റണുണ്ടായിരുന്നു. മോണിക്ക ലെവന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു പുസ്തകത്തിലും പരാമര്‍ശമുണ്ട്.












Click it and Unblock the Notifications