ലോക സമ്പന്നന് ബില്‍ ഗേറ്റ്സ് തന്നെ; ഇന്ത്യയില്‍ മുകേഷ് അംബാനിയ്ക്ക് എതിരില്ല
ന്യൂയോര്‍ക്ക്: സമ്പത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിയ്ക്കുകയാണ് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ലോക സമ്പന്നരുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തിറക്കിയപ്പോള്‍ ഇത്തവണയും ബില്‍ ഗേറ്റ്സ് തന്നെയാണ് മുന്നിലുള്ളത്.
കഴിഞ്ഞ 22 തവണത്തെ കണക്കെടുത്താല്‍ 17 തവണയും ബില്‍ ഗേറ്റ്സ് തന്നെ ആയിരുന്നു ലോക സമ്പന്നന്. ഏഴായിരം കോടി ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ ആസ്തി.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ സ്ഛഥാനം ഇത്തവണയും മുകേഷ് അംബാനിയ്ക്ക് തന്നെയാണ്. എന്നാല്‍ ലോക സമ്പന്നരുടെ പട്ടികയില്‍ വെറും 36-ാം സ്ഥാനമാണ് അംബാനിയ്ക്കുള്ളത്.

ബില്‍ഗേറ്റസ്
മൈക്രോസോഫ്റ്റ് ചെയര്മാന് ബില്‍ ഗേറ്റ്സ് ആണ് 2016 ലെ ഫോര്‍ബ്സ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏഴായിരം കോടി ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. ഏതാണ്ട് അഞ്ച് ലക്ഷം കോടി ഇന്ത്യന്‍ രൂപ!

അമാനികോ ഒര്‍ട്ടെഗ
സ്പാനിഷ് ഫാഷന്‍ ബിസിനസ് മാന്‍ ആയ അമാനിക്കോ ഒര്ട്ടെഗയാണ് സമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്. . 6700 കോടി അമേരിയ്ക്കന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഏതാണ്ട് നാലര ലക്ഷം കോടി രൂപ

വാരന്‍ ബഫറ്റ്
അമേരിയ്ക്കന്‍ ബിസിനസ് മാഗ്നറ്റ് ആയ വാരന്‍ ബഫറ്റ് ഇത്തവണ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 60,60 കോടി അമേരിയ്ക്കന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി

മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇത്തവണയും ഫോര്‍ബ്സിന്റെ പട്ടിയില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. ആറാം സ്ഥാനത്താണ് സുക്കര്‍ബര്‍ഗ്. 4,460 കോടി ഡോളറാണ് ആസ്തി.

മുകേഷ് അംബാനി
ഇന്ത്യയില്‍ നിന്നുള്ള പണക്കാരില്‍ ഒന്നാം സ്ഥാനം ണിലയന്സ് മേധാവി മുകേഷ് അംബാനി തന്നെ. 1930 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. പട്ടികയില്‍ 36-ാം സ്ഥാനത്താണ് അംബാനിയുള്ളത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications