കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക സമ്പന്നന്‍ ബില്‍ ഗേറ്റ്‌സ് തന്നെ; ഇന്ത്യയില്‍ മുകേഷ് അംബാനിയ്ക്ക് എതിരില്ല

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സമ്പത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിയ്ക്കുകയാണ് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ലോക സമ്പന്നരുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തിറക്കിയപ്പോള്‍ ഇത്തവണയും ബില്‍ ഗേറ്റ്‌സ് തന്നെയാണ് മുന്നിലുള്ളത്.

കഴിഞ്ഞ 22 തവണത്തെ കണക്കെടുത്താല്‍ 17 തവണയും ബില്‍ ഗേറ്റ്‌സ് തന്നെ ആയിരുന്നു ലോക സമ്പന്നന്‍. ഏഴായിരം കോടി ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ ആസ്തി.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ സ്ഛഥാനം ഇത്തവണയും മുകേഷ് അംബാനിയ്ക്ക് തന്നെയാണ്. എന്നാല്‍ ലോക സമ്പന്നരുടെ പട്ടികയില്‍ വെറും 36-ാം സ്ഥാനമാണ് അംബാനിയ്ക്കുള്ളത്.

ബില്‍ഗേറ്റസ്

ബില്‍ഗേറ്റസ്

മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സ് ആണ് 2016 ലെ ഫോര്‍ബ്‌സ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏഴായിരം കോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഏതാണ്ട് അഞ്ച് ലക്ഷം കോടി ഇന്ത്യന്‍ രൂപ!

 അമാനികോ ഒര്‍ട്ടെഗ

അമാനികോ ഒര്‍ട്ടെഗ

സ്പാനിഷ് ഫാഷന്‍ ബിസിനസ് മാന്‍ ആയ അമാനിക്കോ ഒര്‍ട്ടെഗയാണ് സമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. . 6700 കോടി അമേരിയ്ക്കന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഏതാണ്ട് നാലര ലക്ഷം കോടി രൂപ

വാരന്‍ ബഫറ്റ്

വാരന്‍ ബഫറ്റ്

അമേരിയ്ക്കന്‍ ബിസിനസ് മാഗ്നറ്റ് ആയ വാരന്‍ ബഫറ്റ് ഇത്തവണ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 60,60 കോടി അമേരിയ്ക്കന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇത്തവണയും ഫോര്‍ബ്‌സിന്റെ പട്ടിയില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. ആറാം സ്ഥാനത്താണ് സുക്കര്‍ബര്‍ഗ്. 4,460 കോടി ഡോളറാണ് ആസ്തി.

മുകേഷ് അംബാനി

മുകേഷ് അംബാനി

ഇന്ത്യയില്‍ നിന്നുള്ള പണക്കാരില്‍ ഒന്നാം സ്ഥാനം ണിലയന്‍സ് മേധാവി മുകേഷ് അംബാനി തന്നെ. 1930 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. പട്ടികയില്‍ 36-ാം സ്ഥാനത്താണ് അംബാനിയുള്ളത്.

English summary
Bill Gates remains richest man in world in 2016 list of billionaires
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X