കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളുടേത് ഇതിലും മികച്ചതായിരിക്കും'; 48 വര്‍ഷം മുന്‍പുള്ള തന്റെ ആദ്യ ബയോഡേറ്റ പങ്കുവെച്ച് ബില്‍ ഗേറ്റ്‌സ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോലി തേടുന്നവര്‍ പലപ്പോഴും ഏറെ പ്രയാസപ്പെടുന്ന ഒന്നാണ് മികച്ച ഒരു ബയോഡേറ്റ ഉണ്ടാക്കുക എന്നത്. പല ജോലികളിലും, ഒരു അപേക്ഷകന്‍ പാലിക്കേണ്ട ആദ്യത്തെ മാനദണ്ഡമാണ് നല്ല റെസ്യൂമെ അല്ലെങ്കില്‍ ബയോഡേറ്റ. പലരും ഇതിന് ഏറെ ബുദ്ധിമുട്ടാറുണ്ട്.

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ധനികരിലൊരാളായാ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തന്റെ ആദ്യത്തെ ബയോഡേറ്റ പങ്കുവെച്ചിരിക്കുകയാണ്. 48 വര്‍ഷം മുന്‍പുള്ള ബയോഡേറ്റയാണ് ബില്‍ ഗേറ്റ്‌സ് ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ബില്‍ ഗേറ്റ്‌സ് തന്റെ ആദ്യ ബയോഡാറ്റ പങ്കുവെച്ചിരിക്കുന്നത്.

BILL

48 വര്‍ഷം മുന്‍പുള്ള തന്റെ ഈ ബയോഡേറ്റയേക്കാള്‍ ഇന്ന് ജോലി തേടുന്നവരുടെ ബയോഡേറ്റ എത്രയോ മികച്ചതായിരിക്കും എന്ന് തനിക്ക് ഉറപ്പുണ്ട് എന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 'നിങ്ങള്‍ അടുത്തിടെ ബിരുദം നേടിയ ആളായാലും കോളേജ് ഡ്രോപ്പ് ഔട്ടായാലും, നിങ്ങളുടെ ബയോഡാറ്റ 48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചെയ്തതിനേക്കാള്‍ വളരെ മികച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്,' എന്നാണ് 66 കാരനായ ബില്‍ ഗേറ്റ്‌സ് ലിങ്ക്ഡ് ഇന്നില്‍ കുറിച്ചത്.

മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍

ബില്‍ ഗേറ്റ്‌സ് എന്നറിയപ്പെട്ടിരുന്ന വില്യം ഹെന്റി ഗേറ്റ്‌സ് മൂന്നാമന്‍ ഹാര്‍വാര്‍ഡ് കോളേജില്‍ ഒന്നാം വര്‍ഷത്തില്‍ പഠിക്കുന്ന സമയത്ത് തയ്യാറാക്കിയ ബയോഡേറ്റയാണ് പങ്കുവെച്ചിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം ഘടന, ഡാറ്റാബേസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് എന്നിവയിലും മറ്റും കോഴ്സുകള്‍ എടുത്തിട്ടുണ്ടെന്ന് ബയോഡേറ്റയില്‍ ബില്‍ ഗേറ്റ്‌സ് പറയുന്നു.

നിരവധി ലിങ്ക്ഡ് ഇന്‍ ഫോളോവേഴ്‌സ് ബില്‍ ഗേറ്റ്സിന്റെ ബയോഡാറ്റ മികച്ചതാണ് എന്നും ഗൃഹാതുരത്വം നിറഞ്ഞ നിമിഷം പങ്കിട്ടതിന് നന്ദിയുണ്ട് എന്നും പറഞ്ഞ് രംഗത്തെത്തി. 'ഇത് 48 വര്‍ഷം പഴക്കമുള്ള ഒരു ബയോഡാറ്റ ആണെങ്കിലും ഇപ്പോഴും മികച്ചതായി തോന്നുന്നു' എന്നാണ് ഒരു ലിങ്ക്ഡ് ഇന്‍ യൂസര്‍ പറഞ്ഞത്.

'കേരളം പിടിക്കണം, ദക്ഷിണേന്ത്യ കീഴടക്കണം'; പുതിയ തന്ത്രവും മുദ്രാവാക്യവുമായി ബിജെപി'കേരളം പിടിക്കണം, ദക്ഷിണേന്ത്യ കീഴടക്കണം'; പുതിയ തന്ത്രവും മുദ്രാവാക്യവുമായി ബിജെപി

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

മികച്ച ഒരു പേജ് റെസ്യൂമെ. വന്ന കാലത്തിലേക്ക് തിരിച്ചുപോകാനും നോക്കാനും നാമെല്ലാവരും നമ്മുടെ മുന്‍കാല ബയോഡാറ്റകളുടെ പകര്‍പ്പുകള്‍ സൂക്ഷിക്കണം. ചിലപ്പോള്‍, നമ്മള്‍ ജീവിതത്തില്‍ എത്രമാത്രം നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് നമ്മള്‍ മറക്കും,' എന്നാണ് മറ്റൊരു ലിങ്ക്ഡ് ഇന്‍ യൂസര്‍ പറഞ്ഞത്.

English summary
Bill Gates shared his first biodata which created in 48 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X