കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ലോക്ഡൗണ്‍ ഉടനെ മാറ്റണോ? പക്ഷേ അക്കാര്യമില്ലെങ്കില്‍.... ബില്‍ ഗേറ്റ്‌സ് പറയുന്നു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിപണി തുറക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സുരക്ഷിതമായ ചെയ്യണമെന്ന് ബില്‍ ഗേറ്റ്‌സ്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്ന കാര്യം യുഎസ്സ് എത്ര ശക്തമായി ടെസ്റ്റുകളും, കോവിഡ് കേസുകള്‍ പെട്ടെന്ന് കണ്ടെത്തുന്നതിനെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് കൊറോണയുടെ രണ്ടാം തരംഗത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. യുഎസ്സില്‍ കുറച്ച് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തൊട്ടാകെ സ്റ്റേ അറ്റ് ഹോം പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനിടയിലാണ് ബില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയത്.

1

മെയ് ഒന്നിന് മുമ്പ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും നിര്‍ദേശം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങള്‍ വിപണി തുറക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പലയിടത്തും നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുകയും ചെയ്തു. യുഎസ്സില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു മില്യണ്‍ കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 54000 പേരാണ് മരിച്ച് വീണത്. അതേസമയം ബില്‍ ഗേറ്റ്‌സിന്റെ സംഘടന കൊറോണവൈറസിന് മരുന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്.

കൊറോണ കേസുകള്‍ കുറഞ്ഞ രീതിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്. പക്ഷേ അവര്‍ രോഗത്തെ മറികടന്നെന്നും, അപകടഭീതിയില്ലെന്നും കരുതരുത്. ഏത് നിമിഷവും അവരെയും കൊറോണ ബാധിക്കാം. വളരെ പെട്ടെന്ന് തന്നെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് രോഗം തിരിച്ചുവരുന്നതിന് വഴിയൊരുക്കും. ഇക്കാര്യം സംസ്ഥാനങ്ങള്‍ എപ്പോഴും ഓര്‍ത്തിരിക്കണം. തുറക്കാനിരിക്കുന്ന സംസ്ഥാനങ്ങളോട് എനിക്ക് പറയാനുള്ളത്, ഇത് കൊറോണയുടെ ഭീകരമായ തിരിച്ചുവരവിനാണ് വഴിയൊരുക്കുക എന്നതാണ്. ഈ സംസ്ഥാനങ്ങള്‍ മരണനിരക്കില്‍ ന്യൂയോര്‍ക്കുമായി മത്സരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ബില്‍ ഗേറ്റ്‌സ് നല്‍കി.

Recommended Video

cmsvideo
ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam

വിപണി തുറക്കുന്നത് കൊണ്ട് ജനങ്ങള്‍ക്ക് വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വഴിയൊരുക്കും. ജനങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ സാധിക്കും. ഇതിലൂടെ രോഗം കൂടുതല്‍ പേരിലേക്ക് പടരാനാണ് സാധ്യത. അമേരിക്ക രോഗത്തെ അതിജീവിക്കുന്നത് ഇനിയും വൈകിപ്പിക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ആരോഗ്യ വിദ്ഗധരോടും സാമ്പത്തിക ശാസ്ത്രജ്ഞരോടും ലോകാരോഗ്യ സംഘടനയോടുമൊക്കെ ചര്‍ച്ച ചെയ്ത് മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാന്‍ പാടൂ. സമൂഹത്തിലെ ഏത് മേഖലയാണ് ഏറ്റവും ആദ്യം തുറക്കേണ്ടത് എന്നാണ് ചിന്തിക്കേണ്ടത്. അത് അത്യാവശ്യമുള്ള കാര്യമായിരിക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. വൈറസ് പടരാന്‍ ഇത് കാരണമാകില്ലെന്ന് നമ്മള്‍ ഉറപ്പിക്കണമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

English summary
bill gates warns on america reopening economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X