കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുതിയിരിക്കണം... ലോകത്തെ നടുക്കുന്ന മഹാരോഗം വരുന്നു; 'ബയോടെററിസം' അതിവിദൂരമല്ല...

കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രോഗാണുക്കളാണ് വായുവിലൂടെ പടരുന്ന രോഗം പരത്തുക.

  • By വേണിക അക്ഷയ്
Google Oneindia Malayalam News

ബെര്‍ലിന്‍: 1981ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിക്ക് സമാനമായ രോഗം ഉടന്‍ തന്നെ ലോകത്തെ ബാധിക്കുമെന്ന് ബില്‍ഗേറ്റ്‌സിന്റെ മുന്നറിയിപ്പ്. കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രോഗാണുക്കളാണ് വായുവിലൂടെ പടരുന്ന രോഗം പരത്തുക. ജര്‍മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി ലോകത്തെ ഭീതിയുടെ മുനയില്‍ നിര്‍ത്തുന്ന 'ബയോടെററിസം' അതിവിദൂരമല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രോഗാണുക്കളാണ് വായുവിലൂടെ പടരുന്ന രോഗം പരത്തുക. അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മഹാരോഗം ആഗോള പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ രോഗാണുക്കള്‍

ജനിതകമാറ്റം വരുത്തിയ രോഗാണുക്കള്‍

കംപ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലിരുന്ന് ജനിറ്റിക്ക് എന്‍ജിനിയര്‍മാരായിരിക്കും മഹാമാരി നിര്‍മിക്കുകയെന്നും ലോക ജനസംഖ്യയെ ഇല്ലായ്മ ചെയ്യാന്‍ ജനിതകമാറ്റം വരുത്തിയ രോഗാണുക്കളെ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ രഹസ്യമായി പല കേന്ദ്രങ്ങളിലും ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടെന്ന സൂചനയും ബില്‍ ഗേറ്റ്‌സ് നല്‍കി.

 ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന പുതിയ തരം പകര്‍ച്ചവ്യാധി ലോകത്ത് പടരുന്നതായി കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്നു.

 40 രാജ്യങ്ങളില്‍ ബാധിച്ചു

40 രാജ്യങ്ങളില്‍ ബാധിച്ചു

കണക്കുകള്‍ പ്രകാരം അത് 40 രാജ്യങ്ങളെ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ പറഞ്ഞു.

 നീക്കങ്ങളെ ചെറുക്കണം

നീക്കങ്ങളെ ചെറുക്കണം

ഇത് ആഗോള പ്രതിസന്ധിക്ക് വരെ കാരണമാകും. ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ കൂടുതല്‍ തൂകസ നീക്കി വെക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും, കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

English summary
A pandemic is one of the world’s top three threats, and if not prepared for, could wipe out 30 million people in less than a year, philanthropist Bill Gates says.Microsoft’s co-founder said at the Munich Security Conference in Germany Saturday that we’re due for an apocalyptic sickness on the scale of the 1918 flu, which killed some 50 million people. The global crisis could strike in the next 10-15 years if we’re not careful, Gates warned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X