കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ് വെള്ളം തലയിലൊഴിച്ച് ബില്‍ഗേറ്റ്‌സ് സുക്കര്‍ ബര്‍ഗിന്റെ വെല്ലുവിളി വിജയിച്ചു

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മാരകമായ ഒരു രോഗത്തെ ചെറുക്കാന്‍ ലോകപ്രശസ്തര്‍ വ്യത്യസ്ത രീതിയുമായി രംഗത്തെത്തിയപ്പോള്‍ അത് ലോകത്തിന് പുതുമയുള്ള കാഴ്ചയായി. എഎല്‍എസ് അഥവാ അമിറ്റ്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരായ പ്രവര്‍ത്തനത്തിലാണ് സുക്കര്‍ബര്‍ഗും ബില്‍ഗേറ്റ്‌സും അടക്കമുള്ളവര്‍ കൈകോര്‍ത്തത്.

മോട്ടോര്‍ ന്യൂറോണ് ഡീസീസ് എന്നറിയപ്പെടുന്ന രോഗത്തിനായി ഫണ്ട് ശേഖരിക്കാനായാണ് പുതുമയുള്ള പരിപാടി അവതരിപ്പിക്കപ്പെട്ടത്. ഒരു ബക്കറ്റില്‍ നിറച്ച ഐസ് വെള്ളം തലയില്‍ ഒഴിക്കുകയും ഇതേ രീതിയില്‍ വെള്ളമൊഴിക്കാന്‍ മൂന്നുപേരെ വെല്ലുവിളിക്കുകയുമാണ് പരിപാടിയുടെ രീതി. ചലഞ്ച് ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ അത് ഏറ്റെടുക്കകയോ, 100 ഡോളര്‍ എഎല്‍എസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ അല്ലെങ്കില്‍ ഇതുരണ്ടും ചെയ്യുകയോ വേണം.

മോട്ടോര്‍ ന്യൂറോണ് ഡീസീസ് ബാധിച്ച സ്റ്റീവ് സാലിങ്ങാണ് ആദ്യമായി പരിപാടിയുമായി രംഗത്തെത്തിയത്. ഇദ്ദേഹം തണുത്ത വെള്ളം തലയില്‍ ഒഴിച്ചശേഷം മൂന്നുപേരെ വെല്ലുവിളിച്ചു. വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു. വീഡിയോ ഹിറ്റായതോടെ ലോകപ്രശസ്തരായവര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുകയായിരുന്നു.

<iframe width="600" height="450" src="//www.youtube.com/embed/XS6ysDFTbLU" frameborder="0" allowfullscreen></iframe>

ഇത്തരത്തില്‍ വെല്ലുവിളി ലഭിച്ച ഫേസ് ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം തലയില്‍ വെള്ളം ഒഴിക്കുകയും ബില്‍ഗേറ്റ്‌സിനെ അടക്കം മൂന്നുപേരെ വെല്ലുവിളിക്കുകയും ചെയ്തു. വെല്ലുവിളി വ്യത്യസ്ത രീതിയിലാണ് ബില്‍ഗേറ്റ്‌സ് ഏറ്റെടുത്തത്. അദ്ദേഹം ബക്കറ്റ് കൊണ്ട് നേരിട്ട് വെള്ളം തലയില്‍ ഒഴിക്കാതെ അതിനായി പ്രത്യേകം രൂപ കല്‍പ്പനചെയ്ത ബക്കറ്റ് വഴിയായിരുന്നു തലയില്‍ വെള്ളമൊഴിച്ചത്.

രണ്ടു തൂണുകളിലായി ഉറപ്പിച്ച സ്റ്റാന്‍ഡില്‍ ബക്കറ്റ് ഉറപ്പിച്ചശേഷം കയര്‍കൊണ്ട് വലിക്കുമ്പോള്‍ വെള്ളം തലയില്‍ വീഴുന്ന രീതിയിലാണ് മാതൃക ഉണ്ടാക്കിയത്. ഇതിന്റെ വീഡിയോ യു ട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. എഎല്‍എസ് പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്ന താന്‍ സുക്കര്‍ബര്‍ഗിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ ബില്‍ഗേറ്റ്‌സ് മറ്റു മൂന്നുപേരെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

വെല്ലുവിളി ഏറ്റെടുത്തവരും ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടിയവരും രണ്ടാഴ്ചകൊണ്ട് നാല് മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചു കഴിഞ്ഞു. രോഗത്തിന് മരുന്നു കണ്ടുപിടിക്കാനുള്ള ഗവേഷണത്തിനും രോഗം ബാധിച്ചവരെ സഹായിക്കാനുമായി ഈ ഫണ്ട് വിനിയോഗിക്കും.

English summary
Bill Gates wins ALS ice bucket challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X