കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ അടവുമായി ട്രംപ് ഗോദയില്‍; കുടിയേറ്റം പകുതിയാക്കി, ഇന്ത്യക്കാര്‍ക്കുള്ള പണി ഈ വര്‍ഷം തന്നെ!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: രാജ്യത്തേയ്ക്കുള്ള കുടിയേറ്റം പകുതിയാക്കി കുറച്ചുകൊണ്ടുള്ള നീക്കവുമായി അമേരിക്ക. രാജ്യത്ത് ഗ്രീന്‍കാര്‍ഡ്, സ്ഥിരതാമസത്തിനുള്ള അനുമതി എന്നിവ ലഭിയ്ക്കുന്നതിന് വെല്ലുവിളിയാവുന്നതാണ് നടപടി. അമേരിക്കയിലെ രണ്ട് ഉന്നത സെനറ്റര്‍മാരാണ് രാജ്യത്തേയ്ക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ട് നിയമനിര്‍മാണം നടത്തിയത്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടോം കോട്ടണ്‍, ഡേവിഡ് പെരുഡ്യൂ എന്നിവരാണ് വിദേശികള്‍ക്ക് അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡ് പകുതിയാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള റെയ്‌സ് നിയമം പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം ഗ്രീന്‍കാര്‍ഡുകളാണ് അമേരിക്ക അനുവദിക്കാറുള്ളത്. കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബില്ലിന് അംഗീകാരം ലഭിയ്ക്കുന്നത്.

ഗ്രീന്‍ കാര്‍ഡിന് കര്‍ശന നിയന്ത്രണം

ഗ്രീന്‍ കാര്‍ഡിന് കര്‍ശന നിയന്ത്രണം

സ്ഥിരതാമസക്കാരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ക്ക് മാത്രമേ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിയ്ക്കാന്‍ അനുമതിയുള്ളുവെന്നുമാണ് അമേരിക്കന്‍ സെനറ്റര്‍മാര്‍ അവതരിപ്പിച്ച ബില്ലില്‍ ചൂണ്ടിക്കാണിയ്ക്കുന്നത്. പത്ത് ലക്ഷത്തില്‍ നിന്ന് അമേരിക്ക ഗ്രീന്‍ കാകര്‍ഡ് അനുവദിയ്ക്കുന്നവരുടെ എണ്ണം അഞ്ച് ലക്ഷമാക്കി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ എച്ച്1ബി വിസയുള്ളവര്‍ക്ക് ഇത് ബാധകമായിരിക്കില്ല.

ആശ്വാസം, പെട്ടെന്നില്ലെന്ന് സെനറ്റര്‍മാര്‍

ആശ്വാസം, പെട്ടെന്നില്ലെന്ന് സെനറ്റര്‍മാര്‍

അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം നേര്‍പ്പകുതിയാക്കി കുറച്ചിട്ടുള്ള ബില്ല് പെട്ടെന്ന് പ്രാബല്യത്തില്‍ വരികയില്ലെന്നും സെനറ്റ് വോട്ടെടുപ്പ് നടത്തിയ ശേഷം 2017ന്റെ അവസാനത്തോടെ മാത്രമേ അത് സംഭവിക്കുകയുള്ളൂവെന്നും രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും വ്യക്തമാക്കുന്നു.

 ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ജോലി അടിസ്ഥാനമാക്കി അമേരിക്കന്‍ ഗ്രീന്‍കാര്‍ഡിന് വേണ്ടി കാത്തരിയ്ക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ തയ്യാറാക്കിയ ബില്‍ തിരിച്ചടിയാവുന്നത്. പത്ത് മുതല്‍ 35 വര്‍ഷം വരെയായിരിക്കും ബില്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഗ്രീന്‍ കാര്‍ഡിന് വേണ്ടി ഇന്ത്യക്കാര്‍ക്ക് കാത്തിരിയ്‌ക്കേണ്ട കാലയളവ്.

 റെയ്‌സ് ആക്ടിലെ വകുപ്പുകള്‍

റെയ്‌സ് ആക്ടിലെ വകുപ്പുകള്‍

രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും ഉയര്‍ന്ന വേതനത്തിനൊപ്പം മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള അവസരം കൂടിയാണ് റെയ്‌സ് ആക്ട് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിയ്ക്കുക.

 അഭയാര്‍ത്ഥികളുടെ കുടിയേറ്റം

അഭയാര്‍ത്ഥികളുടെ കുടിയേറ്റം

രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്ക് സ്ഥിരതാമസത്തിനുള്ള സൗകര്യമൊരുക്കുന്നതിന് നിയന്ത്രണംെ ഏര്‍പ്പെടുത്താനും ബില്ലില്‍ നിര്‍ദേശമുണ്ട്. രാജ്യത്ത് സ്ഥിരതാമസത്തിന് അഭയാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുന്നത് 13 വര്‍ഷത്തേയ്ക്ക് മാത്രമാക്കി പരിമിതപ്പെടുത്തുമെന്നും അഭയാര്‍ത്ഥികളുടെ എണ്ണം 50,000 ആക്കി കുറയ്ക്കുമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

കോടതിയെ വെല്ലുവിളിച്ച് ട്രംപ്

കോടതിയെ വെല്ലുവിളിച്ച് ട്രംപ്

ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ വിവാദ ഉത്തരവ് ഫെഡറല്‍ കോടതി നിര്‍ത്തലാക്കിയതിന് പിന്നാലെ കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കമാണ് ട്രംപ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. സിറിയ, സുഡാന്‍, ലിബിയ, ഇറാന്‍, ഇറാഖ്, യെമന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്തികള്‍ക്ക് 120 ദിവസത്തേയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്.

English summary
The bill proposes only spouses and minor children of permanent residents could apply for green cards, bringing the number of immigrants allowed to live in the US each year to 500,000 from 1 million. A diversity visa lottery which grants visas to 50,000 immigrants would also be eliminated. The bill does not affect H1B visa holders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X