കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ വിശപ്പടക്കാനായി സോളാര്‍ പാനലുകള്‍ മുറിച്ച് ഭക്ഷിക്കുന്നു, കാര്‍ട്ടൂണിങ്ങനെ

  • By Sruthi K M
Google Oneindia Malayalam News

മെല്‍ബണ്‍: ഇന്ത്യയെ പരിഹസിച്ച് വീണ്ടും കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടു. ഓസ്‌ട്രേലിയന്‍ പത്രത്തിലാണ് വിവാദ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലെ സോളാര്‍ വിഷയം ലോക രാജ്യങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യക്കാര്‍ വിശപ്പടക്കാനായി സോളാര്‍ പാനലുകള്‍ മുറിച്ചു ഭക്ഷിക്കുന്നുവെന്നാണ് കാര്‍ട്ടൂണില്‍ വരച്ചു കാട്ടിയിരിക്കുന്നത്.

ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്ന് പരിഹസിച്ചാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. കാര്‍ട്ടൂണ്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ പുതിയ വിവാദത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പ് ദിനപത്രത്തിലാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബില്‍ ലീക്കാണ് വിവാദ കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ വിവാദം വീണ്ടും

കാര്‍ട്ടൂണ്‍ വിവാദം വീണ്ടും

ഇന്ത്യയെ പരിഹസിച്ച് ഇതിനു മുന്‍പും ഒട്ടേറെ കാര്‍ട്ടൂണുകള്‍
പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമാര്‍ന്ന ഒരു വിഷയമാണിത്. ഇന്ത്യയില്‍ സോളാര്‍ വിഷയം കത്തിനില്‍ക്കുമ്പോഴാണ് ലോക രാജ്യങ്ങള്‍ പരിഹാസവുമായി എത്തിയത്.

സോളാര്‍ പാനലുകള്‍ ഭക്ഷിക്കുന്നു

സോളാര്‍ പാനലുകള്‍ ഭക്ഷിക്കുന്നു

ഇന്ത്യക്കാര്‍ വിശപ്പടക്കാനായി സോളാര്‍ പാനലുകള്‍ മുറിച്ച് ഭക്ഷിക്കുന്നുവെന്നാണ് കാര്‍ട്ടൂണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ലോക രാജ്യങ്ങളും ചര്‍ച്ചചെയ്യുന്നു

സോളാര്‍ വിഷയം ലോക രാജ്യങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പ് ദിനപത്രത്തിലാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.

ബില്‍ ലീക്കിന്റെ സൃഷ്ടി

പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബില്‍ ലീക്കാണ് വിവാദ കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. വംശീയമായ ആക്ഷപമാണെന്ന പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

വിമര്‍ശനങ്ങള്‍

ഇത് വംശീയാധിക്ഷേപമാണെന്നും, വിവേചനപരമാണെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് എന്തു ചെയ്യണമെന്നറിയാത്ത ആള്‍ക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണാണ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
A cartoon depicting a group of scrawny Indian people trying to eat solar panels in The Australian has attracted criticism in India and at home, with public figures and media commentators labelling it 'racist' and trading in dated stereotypes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X