25കാരിയെ വിവാഹം കഴിച്ച 82 കാരന് ഉറക്കമില്ല, എങ്ങനെ ഉറങ്ങും?ടെന്‍ഷനല്ലേ..ടെന്‍ഷന്‍
വിയന്ന: 25കാരിയെ വിവാഹം കഴിച്ച 82 കാരന് ഉറക്കമില്ല. എങ്ങനെ ഉറങ്ങും അല്ലേ? സദാ സമയവും ടെന്‍ഷന്‍ തന്നെ. തന്നെക്കാള്‍ 57 വയസിന് ഇളയ ഭാര്യ തന്നെ വഞ്ചിയ്ക്കുമോ എന്നാണ് പേടി. ഓസ്ട്രിയക്കാരായ ബിസനസ് പ്രമുഖനും ശതകോടീശ്വരനുമായ റിച്ചാര്‍ഡ് ലംഗര്‍ ആണ് വാര്‍ധക്യത്തില്‍ വലിയ ടെന്‍ഷന്‍ അനുഭവിച്ച് നടക്കുന്നത്.
ലംഗറും ജര്‍മ്മന്‍ ടിവി അവതാരകയും 'പ്‌ളേ ബോയ്' മാഗസിന്റെ മുന്‍ മോഡലുമായ കാത്തി ഷ്മിറ്റ്‌സും തമ്മിലുള്ള വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ്. ഏഴ് മാസത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷമാണ് കാത്തിയുടെ ഭര്‍ത്താവിന്റെ ഉറക്കം നഷ്ടപ്പെട്ട വാര്‍ത്ത പുറത്ത് വരുന്നത്.

പണത്തോടും ആഡംബര ജീവിതത്തോടും കാത്തിയ്ക്ക് വളരെ താത്പര്യമുണ്ട്. ഈ കാരണം കൊണ്ട് കൂടിയാണ് വലിയ പ്രായ വ്യത്യാസം ഉണ്ടായിട്ടും ലംഗറിനെ വിവാഹം കഴിച്ചത്. എന്നാല്‍ ലംഗറിന്റെ സ്വഭാവം തനിയ്ക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സമ്പത്തിനെയല്ല താന്‍ സ്‌നേഹിയ്ക്കുന്നതെന്നും കാത്തി പറയുന്നു.
എത്ര സ്‌നേഹമുണ്ടെന്ന് പറഞ്ഞാലും നവ വധുവിനെ വൃദ്ധന് അത്ര വിശ്വാസം പോര. നാലില്‍ ഏറെ വിവാഹം കഴിയ്ക്കുകയും കോടികള്‍ വാഗ്ദാനം ചെയ്ത് കിം കാദഷിയാനെ ഡേറ്റിംഗിന് ക്ഷണിയ്ക്കുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടംനേടിയ ബിസിനസ് പ്രമുഖനാണ് ലംഗര്‍.












Click it and Unblock the Notifications