കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വീണ്ടും ശതകോടീശ്വരന്‍ അറസ്റ്റില്‍; സബി അല്‍ മസ്രിയെ തടവിലാക്കിയത് എന്തിന്?

Google Oneindia Malayalam News

റിയാദ്: അഴിമതി കേസില്‍ രാജകുമാരന്‍മാര്‍ ഉള്‍പ്പെടെയുല്‌ള പ്രമുഖരെ ഒറ്റ രാത്രി കൊണ്ട് അറസ്റ്റ് ചെയ്ത് തടവിലാക്കിയ ചരിത്രമാണ് സൗദിക്കുള്ളത്. അക്കൂട്ടത്തില്‍, പശ്ചിമേഷ്യയിലെ വാരന്‍ ബഫറ്റ് എന്ന് വിളിക്കപ്പെടുന്ന അല്‍ വലീദ് ബിന്‍ തലാലും ഉണ്ടായിരുന്നു.

 ബിജെപി ഗുജറാത്തിൽ തോൽക്കുമെന്ന് ബിജെപി എംപി; മുസ്ലീങ്ങൾ അസന്തുഷ്ടർ, ഭരണ വിരുദ്ധ വികാരം! ബിജെപി ഗുജറാത്തിൽ തോൽക്കുമെന്ന് ബിജെപി എംപി; മുസ്ലീങ്ങൾ അസന്തുഷ്ടർ, ഭരണ വിരുദ്ധ വികാരം!

ഇപ്പോഴിതാ, സൗദിയില്‍ നിന്ന് മറ്റൊരു അറസ്റ്റ് വാര്‍ത്തയാണ് പുറത്ത് വരുന്നത്. അതും ഒരു ശതകോടീശ്വരനെ അറസ്റ്റ് ചെയ്തു. ഒറ്റയടിക്ക് സൗദിക്കാരന്‍ എന്ന് വിളിക്കാന്‍ പറ്റാത്ത ഒരു കോടീശ്വരന്‍.

റിയാദിലേക്ക് ബിസിനസ് ആവശ്യത്തിന് വേണ്ടി എത്തിയ പലസ്തീന്‍ കോടീശ്വരന്‍ സാബി അല്‍ മസ്രിയെ ആണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

 അഴിമതി തന്നെ

അഴിമതി തന്നെ

അഴിമതിയുമായി ബന്ധപ്പെട്ടാണ് സാബി അല്‍ മസ്രിയെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് തടവില്‍ വച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വന്‍ തോക്ക്

വന്‍ തോക്ക്

സറ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനാണ് അല്‍ മസ്രി. അറബ് ബാങ്കിന്റെ ചെയര്‍മാനും ആണ്. ഒരേ സമയം സൗദി പൗരത്വവും ജോര്‍ദാന്‍ പൗരത്വവും ഉണ്ട് അല്‍ മസ്രിക്ക്.

കുറ്റം ചുമത്തിയിട്ടില്ല

കുറ്റം ചുമത്തിയിട്ടില്ല

അല്‍ മസ്രിക്കെതിരെ ഇതുവരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല എന്നാണ് അറബ് ന്യൂസ് പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നും സൂചനകളുണ്ട്. നേരത്തെ അറസ്റ്റിലായവരില്‍ മൈതിബ് രാജകുമാരന്‍ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്.

ജോര്‍ദാനിലെ

ജോര്‍ദാനിലെ

ജോര്‍ദാനിലെ ഏറ്റവും പ്രമുഖനായ വ്യാപാരികളില്‍ ഒരാള്‍ ആണ് സാബി അല്‍ മസ്രി. പലസ്തീനിലെ ഏറ്റവും വലിയ ധനികനായ മുനീബ് അല്‍ മസ്രിയുടെ സഹോദരന്‍ ആണ് സാബി. പശ്ചിമേഷ്യയിലെ പല പ്രധാന ബിസിനസ് സംരംഭങ്ങളിലും പങ്കാളിത്തമുണ്ട് ഇദ്ദേഹത്തിന്.

ജോര്‍ദാന്‍ ഞെട്ടി

ജോര്‍ദാന്‍ ഞെട്ടി

അല്‍ മസ്രിയുടെ അറസ്റ്റ് വാര്‍ത്ത ജോര്‍ദാനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ജോര്‍ദാന്റെ സമ്പദ് വ്യവസ്ഥയെ പോലും താങ്ങി നിര്‍ത്തുന്നത് അല്‍ മസ്രിയുടെ ബിസിനസ് സാമ്രാജ്യം ആണ്. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ദാതാവ് കൂടിയാണ് ഇദ്ദേഹം.

അല്‍ വലിദ് പോലും

അല്‍ വലിദ് പോലും

സൗദിയിലെ ഏറ്റവും വലിയ കോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും ഇപ്പോള്‍ അറസ്റ്റിലാണ്. മുന്‍രാജ് അബ്ദുള്ളയുടെ മകന്‍ മൈതിബ് ബിന്‍ അബ്ദുള്ള വന്‍തുക കെട്ടിവച്ച് തടവറയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ീ സാഹചര്യത്തില്‍ സബി അല്‍ മസ്രിയുടെ അവസ്ഥ എങ്ങനെയാകും എന്ന് പറയാന്‍ സാധ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

English summary
Billionaire Sabih al-Masri detained in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X