കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്ന യുഎഇയിലെ പ്രമുഖവ്യവസായിയ്ക്ക് വധശിക്ഷ

  • By ജാനകി
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനില്‍ പ്രമുഖ വ്യവസായിക്ക് വധശിക്ഷ. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും ബില്ലുകള്‍ മാറുന്നതിലും മറ്റും ക്രമക്കേടുകള്‍ നടത്തുകയും ചെയ്ത് അനധികൃതമായി സര്‍ക്കാരിന്റെ പണം കൈവശപ്പെടുത്തിയതിനാണ് വധശിക്ഷ. രാജ്യത്തെ തന്നെ ശതകോടീശ്വരന്‍മാരില്‍ ഒരാളായ ബാബക് സന്‍ജാനിയ്ക്കാണ് വധശിക്ഷ വിധിച്ചത്.യുഎഇയിലെ സോറിനെറ്റ് ഗ്രൂപ്പ് മേധാവിയാണ് 41കാരനായ സന്‍ജാനി.

2005 മുതല്‍ 2013 വരെയാണ് സന്‍ജാനി സാമ്പത്തിക ക്രമക്കേടുകള്‍ നടതത്തിയത്. 2.8 ബില്യണ്‍ ഡോളറാണ് സന്‍ജാനി ഇത്തരത്തില്‍ സമ്പാദിച്ചത്. മെഹമ്മൂദ് അഹമ്മദി നജാദ് പ്രസിഡന്റായിരിയ്ക്കുമ്പോഴാണ് സന്‍ജാനി അനധികൃതമായ സ്വത്ത് സമ്പാദനം നടത്തിയത്.

Suicide

2013ലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. കോസ്‌മെറ്റിക്‌സ്, ഫിനാന്‍സ്യല്‍, ഏവിയേഷന്‍ രംഗങ്ങളിലായിരുന്നു സന്‍ജാനി മേല്‍ക്കൈ നേടിയത്. ദീര്‍ഘ നാളത്തെ വിചാരണയ്ക്ക് ഒടുവിലാണ് അദ്ദേഹത്തിന് വധശിക്ഷ ലഭിയ്ക്കുന്നത്. നജാദുമായുള്ള വ്യക്തിബന്ധം പോലും മുതലെടുക്ക് ബാങ്കുകളില്‍ നിന്നും വ്യവസായി ഇളവുകള്‍ നേടിയിരുന്നതായും പറയപ്പെടുന്നു. സമാനമായ കേസുകളില്‍ ഒട്ടേറെ വ്യവസായികള്‍ ഇറാനില്‍ വിചാരണ നേരിടുന്നുണ്ട്.

English summary
Billionaire sentenced to death for over Dh10bn corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X