ബിന്‍ ലാദന്‍ വധത്തിന്റെ അഞ്ചാം വര്‍ഷം സി ഐ എ ട്വീറ്റ്
വാഷിങ്ടണ്‍: അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതിന്റെ അഞ്ചാം വാര്‍ഷികമായ മെയ് രണ്ടിന് ലാദന്‍ വധത്തെ ട്വീറ്റിലൂടെ പുനസൃഷ്ടിച്ചിരിക്കുകയാണ് യു എസ് ഏജന്‍സിയായ സി ഐ ഐ.അഞ്ചു വര്‍ഷം മുന്‍പ് പദ്ധതി നടപ്പാക്കിയതെങ്ങനെയെന്നാണ് ട്വീറ്റ്.ആക്രമണത്തിന്റെ ഓരോ ഘട്ടത്തെ കുറിച്ചും ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ബിന്‍ ലാദന്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യു.എസ് സേന ദൗത്യം നടത്തിയത്.പാക് സര്‍ക്കാരിന്റെ അറിവോടു കൂടിയാണ് യു എസ് സൈന്യം പദ്ധതി നടപ്പിലാക്കിയതെന്നും പറയുന്നു.2001 സപ്തംബര്‍ 11 ന് അമേരിക്കയിലെ ലോക വ്യാപാരകേന്ദ്രം തകര്‍ത്തതിനു ശേഷം യു എസ് സേന തിരഞ്ഞുകൊണ്ടിരുന്ന ഏറ്റവും അപകടകാരിയായ കുറ്റവാളിയായിരുന്നു ബിന്‍ ലാദന്‍.












Click it and Unblock the Notifications