കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനോയ് കോടിയേരി അഴിക്കുള്ളിലാകുമെന്ന ഭയം! കേസ് ഒത്തുതീർപ്പിലേക്ക്... വ്യവസായികൾ സഹായിക്കും...

ബിനോയ് കോടിയേരിക്ക് ദുബായ് പോലീസ് യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായത്.

  • By Desk
Google Oneindia Malayalam News

ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഉൾപ്പെട്ട ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. മാധ്യമം ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബിനോയ്ക്കെതിരെ പരാതി നൽകിയ യുഎഇ പൗരൻ മർസൂഖിക്ക് പണം നൽകി കേസ് ഒത്തുതീർപ്പാക്കാനാണ് ശ്രമം.

യുഎഇയിൽ ജോലിക്ക് പോകുന്നവർക്ക് സന്തോഷവാർത്ത! ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കും..യുഎഇയിൽ ജോലിക്ക് പോകുന്നവർക്ക് സന്തോഷവാർത്ത! ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കും..

തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി... തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി...

ബിനോയ് കോടിയേരിക്ക് ദുബായ് പോലീസ് യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായത്. ഇതിനു പുറമേ സാമ്പത്തിക തട്ടിപ്പ് കേസ് സിപിഎം സംസ്ഥാന ഘടകത്തിന് തലവേദനയായി മാറിയതും ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ആക്കംകൂട്ടി.

 ഒത്തുതീർപ്പ്...

ഒത്തുതീർപ്പ്...

ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുഎഇ സ്വദേശി കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയിരുന്നു. കുമരകത്തും ദില്ലിയിലും തങ്ങിയ അദ്ദേഹവുമായി ബിനോയിയുടെ അടുപ്പക്കാർ നേരത്തെ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. ഇതിനുപുറമേ സാമ്പത്തിക ഇടപാടിൽ പങ്കാളികളായ യുഎഇ പൗരന്മാരും ബിനോയ് കോടിയേരിയുടെ സുഹൃത്തുക്കളും തമ്മിൽ ദില്ലിയിലും കുമരകത്തും വച്ച് ചർച്ച നടത്തി.

മദ്ധ്യസ്ഥത...

മദ്ധ്യസ്ഥത...

ദില്ലിയിലും കുമരകത്തെ ആഢംബര ഹോട്ടലിലും നടന്ന ചർച്ചകളിലാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ ഉരുത്തിരിഞ്ഞത്. ഗൾഫിലെ ഒരു വ്യവസായിയുടെ മദ്ധ്യസ്ഥതയിലാണ് യുഎഇ സംഘം കേരളത്തിലെത്തിയതെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 സഹായം...

സഹായം...

സാമ്പത്തിക തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ബിനോയ് കോടിയേരിയെ സഹായിക്കാൻ ചില വ്യവസായ പ്രമുഖർ സമ്മതിച്ചിട്ടുണ്ടെന്നും മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ബിനോയിക്കെതിരെ പരാതി നൽകിയവരുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ മാധ്യമത്തോട് ഇക്കാര്യം പറഞ്ഞതായിട്ടാണ് റിപ്പോർട്ടിലുള്ളത്.

 കാര്യങ്ങൾ ധരിപ്പിച്ചെന്ന്...

കാര്യങ്ങൾ ധരിപ്പിച്ചെന്ന്...

കുമരകത്തെ ചർച്ചകൾക്ക് പിന്നാലെ ദില്ലിയിലേക്ക് തിരിച്ച യുഎഇ സംഘം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാര്യങ്ങൾ ധരിപ്പിച്ചെന്നും വാർത്തയിൽ പറയുന്നു. കേസിലെ ആരോപണവിധേയരുമായി ബന്ധപ്പെട്ടവരോടും സീതാറാം യെച്ചൂരി അന്നുതന്നെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

 എത്രയും പെട്ടെന്ന്...

എത്രയും പെട്ടെന്ന്...

യുഎഇ പൗരൻ മർസൂഖി തിരുവനന്തപുരത്ത് നടത്താനിരുന്ന വാർത്തസമ്മേള്ളനം നിർത്തലാക്കിയതിന് പിന്നാലെയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് വേഗം കൂടിയത്. വിവാദം പാർട്ടിയെ ബാധിച്ചതിനാൽ കേസ് എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കണമെന്ന് സിപിഎം സംസ്ഥാന, ദേശീയ നേതൃത്വങ്ങളും കർശനനിർദേശം നൽകിയിരുന്നു.

 വാർത്തകൾ...

വാർത്തകൾ...

ബിനോയ് കോടിയേരി കേസിന് പിന്നാലെ മറ്റു സിപിഎം നേതാക്കളുടെ മക്കൾ ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളും പുറത്തുവന്നതോടെയാണ് സിപിഎം നേതൃത്വം പ്രശ്നത്തിൽ കാര്യമായി ഇടപെട്ടത്. ബിനോയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിറ്റേദിവസം തന്നെ ബിനീഷ് കോടിയേരിയുടെയും, ഇപി ജയരാജന്റെ മകന്റെയും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു.

 യാത്രാവിലക്ക്...

യാത്രാവിലക്ക്...

യുഎഇ സ്വദേശിയുടെ പരാതിയെ തുടർന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ബിനോയ് കോടിയേരി നിലവിൽ ദുബായിൽ കുടുങ്ങിക്കിടക്കുകയാണ്. പരാതിക്കാരൻ ആവശ്യപ്പെട്ട 1.71 കോടി രൂപ ഉടൻ നൽകിയില്ലെങ്കിൽ അദ്ദേഹത്തിനെതിരെ ജയിൽശിക്ഷ അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൂടിയത്.

പണം തട്ടിയെന്ന്...

പണം തട്ടിയെന്ന്...

ദുബായിൽ നിന്ന് 13 കോടി രൂപ തട്ടിയെടുത്ത് ബിനോയ് കോടിയേരി കടന്നുകളഞ്ഞെന്ന് കാണിച്ച് യുഎഇ പൗരൻ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയതോടെയാണ് സാമ്പത്തിക തട്ടിപ്പ് കേസിനെക്കുറിച്ച് പുറംലോകമറിയുന്നത്. സിപിഎം നേതൃത്വം ഇടപെട്ട് പണം തിരികെ ലഭിക്കാൻ വേണ്ടിയായിരുന്നു യുഎഇ സംഘം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയത്.

 സർട്ടിഫിക്കറ്റ്...

സർട്ടിഫിക്കറ്റ്...

എന്നാൽ തനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ബിനോയ് കോടിയേരി ആദ്യം നിഷേധിച്ചു. മകന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇതിനു പിന്നാലെ ദുബായിൽ കേസില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ബിനോയ് കോടിയേരി പുറത്തുവിട്ടു.

നടപടി...

നടപടി...

ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുറത്തുവിട്ടതിന് പിന്നാലെ ദുബായിലേക്ക് പോയ ബിനോയ് കോടിയേരിക്കെതിരെ ഫെബ്രുവരി ഒന്നാം തീയതിയാണ് വീണ്ടും പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് ബിനോയ് കോടിയേരിക്ക് യാത്രാവിലക്കും ഏർപ്പെടുത്തി.

തടഞ്ഞുവെച്ചു...

തടഞ്ഞുവെച്ചു...

യാത്രാവിലക്ക് ഏർപ്പെടുത്തിയതറിയാതെ ദുബായ് വിമാനത്താവളത്തിലെത്തിയ ബിനോയ് കോടിയേരിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം തടഞ്ഞുവെച്ചിരുന്നു. ഇതോടെയാണ് ബിനോയ് കോടിയേരിയുടെ കേസ് വീണ്ടും വാർത്തകളിലിടം നേടിയത്.

10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ

സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

English summary
binoy kodiyeri fraud case; media report says case will be compromise soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X