കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനോയ് കോടിയേരിക്ക് എളുപ്പം രക്ഷപ്പെടാനാകില്ല; ദുബായിലെ നിയമക്കുരുക്കുകള്‍!! ഈ അവസ്ഥയില്‍...

ശ്രീജിത്തുമായി തര്‍ക്കമുള്ള മാവേലിക്കര സ്വദേശി രാഖുല്‍ കൃഷ്ണയും പത്രപ്രവര്‍ത്തക യൂണിയനുമാണ് പരാതി നല്‍കിയിട്ടുള്ളത്.

  • By Desk
Google Oneindia Malayalam News

ദുബായ്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുഎഇയില്‍ യാത്രാവിലക്കുള്ള ബിനോയ് കോടിയേരിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വിവരം. ദുബായിലെ നിയമക്കുരുക്കുകള്‍ ശക്തമാണ്. അതില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പടാന്‍ സാധിക്കണമെങ്കില്‍ ശക്തമായ പിന്തുണ വേണം. സ്വദേശികളുടെ പിന്തുണയുണ്ടെങ്കില്‍ ഒരു പക്ഷേ, ഗുണം ചെയ്യും. നിലവില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഇടക്കാല അപേക്ഷയില്‍ തന്നെ വിധി വരാന്‍ ഒരാഴ്ചയെടുക്കും. ഇടക്കാല അപേക്ഷയില്‍ കോടതി തീരുമാനം വന്നാലും തീരില്ല കാര്യങ്ങള്‍... ജാസ് ടൂറിസം കമ്പനി ഉടമ മര്‍സൂഖി ബിനോയിക്കെതിരേ നല്‍ക്കിയിരിക്കുന്ന സിവില്‍ കേസും വളരെ ശക്തമാണ്.

ഇടക്കാല അപേക്ഷ

ഇടക്കാല അപേക്ഷ

യാത്രാ വിലക്ക് നീങ്ങിക്കിട്ടാന്‍ ബിനോയ് ഇടക്കാല അപേക്ഷ മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. ഇടക്കാല അപേക്ഷയില്‍ കോടതി വിധി വന്ന ശേഷം മാത്രമേ അപ്പീല്‍ സാധ്യമാകൂ.

ചുരുങ്ങിയത് ഒരാഴ്ച

ചുരുങ്ങിയത് ഒരാഴ്ച

ബിനോയ് കോടിയേരി സമര്‍പ്പിച്ച ഇടക്കാല അപേക്ഷയില്‍ വിധി വരാന്‍ ചുരുങ്ങിയത് ഒരാഴ്ചയെടുക്കും. ശേഷം മാത്രമേ അപ്പീല്‍ സമര്‍പ്പിക്കാന്‍ സാധ്യമാകൂ. അപ്പീല്‍ അംഗീകരിക്കുകയും കോടതി വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്താല്‍ ബിനോയുടെ വിലക്ക് നീങ്ങും.

വേഗത്തില്‍ സാധ്യമല്ല

വേഗത്തില്‍ സാധ്യമല്ല

പക്ഷേ ഇതൊന്നും വേഗത്തില്‍ സാധ്യമല്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ബിനോയുടെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടിയാലേ നാട്ടിലേക്കുള്ള യാത്ര സാധ്യമാകൂ. ഇതിന് പകരം മറ്റൊരാളുടെ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കാന്‍ ചിലപ്പോള്‍ കോടതി നിര്‍ദേശിച്ചേക്കാം.

സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ട്

സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ട്

അല്ലെങ്കില്‍ സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ട് കോടതി ആവശ്യപ്പെട്ടേക്കാം. അല്ലെങ്കില്‍ യുഎഇ സ്വദേശിയുടെ പാസ്‌പോര്‍ട്ടും കേസില്‍ പെടാത്ത രണ്ടുപേരുടെ പാസ്‌പോര്‍ട്ടും കോടതി ആവശ്യപ്പെടാനിടയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിനോയ്ക്ക് വേണ്ടി യുഎഇ പൗരന്‍മാര്‍ രംഗത്തെത്തുമോ എന്ന ഉറപ്പിക്കാന്‍ പ്രയാസമാണ്.

കേസ് ശക്തം

കേസ് ശക്തം

മാത്രമല്ല, നിലവില്‍ ജാസ് ടൂറിസം കമ്പനി ഉടമ മര്‍സൂഖി ബിനോയിക്കെതിരേ സിവില്‍ കേസ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസ് വളരെ ശക്തമാണെന്നാണ് വിവരം. ഇയാള്‍ ഇന്ത്യയിലെത്തിയ വേളയില്‍ നേരിട്ട പ്രതിസന്ധികളും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

 പ്രശ്‌നപരിഹാരത്തിന്

പ്രശ്‌നപരിഹാരത്തിന്

കേസില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് മര്‍സൂഖി ഇന്ത്യയില്‍ വന്നത്. വളരെ പ്രയാസങ്ങള്‍ ഈ വേളയില്‍ നേരിട്ടുവെന്നാണ് മര്‍സൂഖി ഹര്‍ജിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യം കൂടി കോടതി പരിഗണിച്ചേക്കും.

വിലക്കിയ കോടതി

വിലക്കിയ കോടതി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനോയ് കോടിയേരി. ഇയാള്‍ക്കൊപ്പം ദുബായിലെ സാമ്പത്തിക ക്രമക്കേടില്‍ ആരോപണ വിധേയനായ വ്യക്തിയാണ് ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ വി ശ്രീജിത്ത്. ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് കരുനാഗപ്പള്ളി സബ്‌കോടതി വിലക്കിയിരുന്നു.

പരാതി പരിഗണിക്കില്ല

പരാതി പരിഗണിക്കില്ല

ഈ വിലക്ക് ഹൈക്കോടതി കഴിഞ്ഞദിവസം സ്‌റ്റേ ചെയ്‌തെങ്കിലും പ്രതിസന്ധി അയഞ്ഞിട്ടില്ല. വാര്‍ത്താ വിക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്ന് കരുനാഗപ്പള്ളി സബ്‌കോടതി ഇന്ന് വ്യക്തമാക്കി. നിലവിലെ വിധിയില്‍ പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സബ്‌കോടതി പറഞ്ഞു.

രണ്ടു പരാതികള്‍

രണ്ടു പരാതികള്‍

ശ്രീജിത്തുമായി തര്‍ക്കമുള്ള മാവേലിക്കര സ്വദേശി രാഖുല്‍ കൃഷ്ണയും പത്രപ്രവര്‍ത്തക യൂണിയനുമാണ് പരാതി നല്‍കിയിട്ടുള്ളത്. ഈ രണ്ട് പരാതികളിലും ഇടപെടില്ലെന്നാണ് സബ്‌കോടതി വ്യക്തമാക്കിയത്. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് രാഖുല്‍ കൃഷ്ണന്റെ അഭിഭാഷകന്‍ പറഞ്ഞു.

മൂന്ന് കോടതികള്‍

മൂന്ന് കോടതികള്‍

രാഖുല്‍ കൃഷ്ണന്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചാണ് ശ്രീജിത്ത് സബ്‌കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. ശ്രീജിത്തിനെതിരേ ചെങ്ങന്നൂര്‍ കോടതിയില്‍ രാഖുല്‍ ചെക്ക് കേസ് നല്‍കിയിരുന്നു. മറ്റൊരു കേസ് മാവേലിക്കര കോടതിയിലുമുണ്ട്. ഈ സാഹചര്യത്തിലാണ് കരുനാഗപ്പള്ളി കോടതി വിലക്കേര്‍പ്പെടുത്തിയത്.

English summary
Binoy Kodiyeri return to India in trouble: Dubai Financial Fraud case too strong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X