പക്ഷി വന്നിടിച്ച വിമാനത്തിന്‍റെ അവസ്ഥ കണ്ടിട്ടുണ്ടോ? ഭീകരം തന്നെ, ദൃശ്യങ്ങള്‍ കാണൂ
വിന്‍ഡ്‌ഹോക്ക്: എയര്‍ ഇന്ത്യയെ കുറ്റം പറയാത്ത വിമാന യാത്രികര്‍ കുറവാണ്. യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ എപ്പോഴും പഴി കേള്‍ക്കുന്ന എയര്‍ലൈന്‍ കമ്പനിയാണ് എയര്‍ ഇന്ത്യ. എന്നാല്‍ ദേ ജീവന്‍ തിരിച്ച് കിട്ടിയ 112 യാത്രക്കാരുടെ പഴി മുഴുവന്‍ കേള്‍ക്കുന്ന ഒരു എയര്‍ലൈന്‍ കമ്പനിയുണ്ട്. എയര്‍ നാമിബിയ.

ആഫ്രിയ്ക്കന്‍ രാജ്യമായ നാമിബിയയുടെ യാത്രാ വിമാനമാണ് തലനാരിഴയ്ക്ക വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായത്. ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പക്ഷി വന്നിടിച്ചു. പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് വിമാനത്തില്‍ വലിയൊരു വിള്ളല്‍ ഉണ്ടാവുകയും ചെയ്തു.

ഈ വിള്ളലിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ പിന്നെയാരും വിമാനത്തില്‍ കയറാന്‍ ഭയക്കും. അത്രയ്ക്ക വലിയ വിള്ളലാണ് ഉണ്ടായത്. എന്നാല്‍ വിമാനയാത്രക്കാരും ജീവനക്കാരും വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മറ്റ് വിമാനങ്ങള്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കി.












Click it and Unblock the Notifications