കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേക്കപ്പ് അധികമായി; പെണ്‍കുട്ടിയെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോവുകയായിരുന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയെ മേക്കപ്പ് അധികമായതിന്റെ പേരില്‍ ബസ്സില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിനടുത്ത് ഡിസംബര്‍ 22നാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടി പറയുന്നു. ബസ്സില്‍ നിന്നും ഇറക്കിവിട്ടതുകൂടാതെ 35 പൗണ്ട് പിഴയടക്കേണ്ടതായും വന്നു സഹറ സാദിഖ് എന്ന പെണ്‍കുട്ടിക്ക്.

നാഷണല്‍ എക്‌സ്പ്രസിന്റെ 14ാം നമ്പര്‍ ബസ്സിലായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടയില്‍ വനിതാ കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ ടിക്കറ്റ് ആവശ്യപ്പെട്ടു. പ്രായം 15 ആയതിനാല്‍ കുട്ടികള്‍ക്കുള്ള ടിക്കറ്റ് ആയിരുന്നു സഹറ എടുത്തിരുന്നത്. എന്നാല്‍, പെണ്‍കുട്ടിയെ കണ്ടാല്‍ പ്രായം 15 അല്ലെന്നും കുട്ടികള്‍ക്കുള്ള ടിക്കറ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു.

london-map

മേക്കപ്പ് ഇട്ട് മുഖം വെളുപ്പിച്ചതാകാം പ്രായം തോന്നിക്കാന്‍ കാരണമെന്നും കണ്ടക്ടര്‍ പറഞ്ഞു. ഇത്രയും മേക്കപ്പൊക്കെ ഇട്ട് എങ്ങോട്ടാണ് യാത്രയെന്നും കണ്ടക്ടര്‍ ചോദിച്ചതായി പെണ്‍കുട്ടി പറയുന്നു. പ്രായം തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ടോ കാണിക്കാന്‍ പറഞ്ഞെങ്കിലും തന്റെ കയ്യില്‍ അവ ഉണ്ടായിരുന്നില്ലെന്ന് സഹറ പറഞ്ഞു.

ഇനിമുതല്‍ ബസ് യാത്ര നടത്തുമ്പോള്‍ പാസ്‌പോര്‍ട്ടിന്റെയോ ജനന സര്‍ട്ടിഫിക്കറ്റിന്റേയോ കോപ്പി മൊബൈല്‍ ഫോണില്‍ കരുതുന്നത് നല്ലതാണെന്നു പറഞ്ഞ കണ്ടക്ടര്‍ പെണ്‍കുട്ടിക്ക് 35 പൗണ്ട് പിഴ ഇടാക്കി ബസ്സില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. മൈലുകളോളം നടന്നാണ് താന്‍ പിന്നീട് സിറ്റി സെന്ററിലെത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ നാഷണല്‍ എക്‌സ്പ്രസ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary
Birmingham Teenage girl, Birmingham Teenage girl thrown off bus, Birmingham Teenage girl wearing too much makeup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X