കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുകളെ കൊല്ലുന്ന റിയാലിറ്റോ ഷോ, ഐസിസ് മേഖലയിലേക്ക് മത്സരാര്‍ത്ഥികളെ അയച്ചു,താരത്തിന് വെടിയേറ്റു

  • By Sruthi K M
Google Oneindia Malayalam News

ഓസ്‌ട്രേലിയ: സാഹസിക പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുന്ന റിയാലിറ്റി ഷോകള്‍ കൊണ്ട് ടെലിവിഷന്‍ ചാനലുകള്‍ നിറഞ്ഞിരിക്കുകയാണ്. പ്രേക്ഷകരുടെ ശ്രദ്ധ പിടിക്കാന്‍ വ്യത്യസ്തമാര്‍ന്ന എന്ത് പരിപാടി കൊണ്ടുവരുമെന്നാണ് ഓരോ എന്റര്‍ടൈമെന്റ് ചാനലുകളും ചിന്തിക്കുന്നത്. എന്നാല്‍, ആളുകളെ കൊല്ലുന്ന റിയാലിറ്റി ഷോയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ..

'ഗോ ബാക്ക് ടു വെര്‍ യു കം ഫ്രം' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെങ്കില്‍ ജീവന്‍ പണയപ്പെടുത്തണം. സിറിയയിലെ യുദ്ധമുഖത്തേക്ക് വരെ റിയാലിറ്റി ഷോ താരങ്ങളെ അയക്കുന്ന പരിപാടിയാണിത്. ചിത്രീകരണത്തിനിടെ ഭീകരരില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വെടിയേറ്റു എന്ന് ഷോയിലെ മത്സരാര്‍ത്ഥി വെളിപ്പെടുത്തുന്നു.

ഗോ ബാക്ക് ടു വെര്‍ യു കം ഫ്രം

ഗോ ബാക്ക് ടു വെര്‍ യു കം ഫ്രം

ഗോ ബാക്ക് ടു വെര്‍ യു കം ഫ്രം എന്ന ഓസ്‌ട്രേലിയന്‍ റിയാലിറ്റി ഷോയിലാണ് ഈ സാഹസ പ്രകടനങ്ങള്‍ നടക്കുന്നത്.

ഹ്രസ്വചിത്രം

ഹ്രസ്വചിത്രം

ഗോ ബാക്ക് ടു വെര്‍ യു കം ഫ്രം ന്റെ ഭാഗമായ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണമായിരുന്നു നടന്നത്. സിറിയയിലെ യുദ്ധമുഖത്ത് നിന്ന് 800 മീറ്റര്‍ മാത്രം അകലെയായാണ് ചിത്രീകരണം തുടങ്ങിയത്.

ആളെ കൊല്ലുന്ന ഷോ

ആളെ കൊല്ലുന്ന ഷോ

ചിത്രീകരണത്തിനിടെ തനിയ്ക്ക് ഭീകരരില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വെടിയേറ്റു എന്ന് ചിത്രത്തിലെ അഭിനേത്രി കിം വുഗ വെളിപ്പെടുത്തി.
ഭീകരരുടെ അക്രമത്തിന് ഇരയാകുമെന്ന് നേരത്തെ തന്നെ തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നതായി ഇവര്‍ പറയുന്നു.

വെടിയേറ്റത്

വെടിയേറ്റത്

ഒരു മോര്‍ട്ടാറില്‍ നിന്നാണ് വെടിയേല്‍ക്കുന്നത്. മുപ്പത് സെക്കന്‍ഡ് കൊണ്ട് നൂറ് മീറ്ററോളം ഓടിയത് കൊണ്ടാണ് രക്ഷപ്പെടാനായതെന്നും താരം പറയുന്നു.

സാഹസിക പ്രകടനം

സാഹസിക പ്രകടനം

ഓസ്‌ട്രേലിയയിലെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും സിറിയയില്‍ തന്നെ തുടരണമെന്ന് അവര്‍ ശാഠ്യം പിടിക്കുകയായിരുന്നു. തനിയ്ക്ക് കുടുംബമില്ലായിരുന്നെങ്കില്‍ അവിടെ ജനാധിപത്യത്തിന് വേണ്ടി പൊരുതുമായിരുന്നുവെന്നും കിം വൂഗ പറയുന്നു.

English summary
Bizarre new reality TV show sends contestants to ISIS warzone in Syria where they're SHOT AT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X