പാകിസ്താനില്‍ ബിജെപിയില്ല, പക്ഷേ മോദിയുണ്ട്!
ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്നും ബി ജെ പിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്. പാക് ഐ പി യില്‍ നിന്നും വെബ്സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ ബ്ലോക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണത്രെ ലഭിക്കുന്നത്. എന്നാല്‍ ബി ജെ പിയുടെ സൈറ്റ് ബ്ലോക് ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ സൈറ്റിന് പാകിസ്താനില്‍ പ്രശ്നങ്ങളില്ല.
അയല്‍രാജ്യമായ പാകിസ്താനില്‍ ലഭ്യമാകാത്ത രീതിയില്‍ ബി ജെ പി അധികൃതര്‍ തന്നെയാണ് വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നതത്രെ. വെബ്സൈറ്റിന്റെ ഉടമസ്ഥര്‍ ഈ ഐ പി ബ്ലോക് ചെയ്തിരിക്കുന്നു എന്ന് കാണിക്കുന്ന എറര്‍ 1009 എന്ന സന്ദേശമാണ് ബിജെപി.ഓര്‍ഗ് എന്ന സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ ലഭിക്കുന്നത്. പാക് ഐ പി മറച്ച് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിലൂടെ മാത്രമേ പാകിസ്താനില്‍ നിന്നും ബി ജെ പി സൈറ്റ് തുറക്കാന്‍ പറ്റൂ.

ഹാക്കിംഗ് ഭയന്നിട്ടാണ് ബി ജെ പി സൈറ്റ് പാകിസ്താനില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നാണ് ഒരു വിഭാഗം വിശദീകരിക്കുന്നത്. എന്നാല്‍ ഇത് തൃപ്തികരമായ ഒരു വിശദീകരണമല്ല. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിനെയും തിരഞ്ഞെടുപ്പ് വിശേഷങ്ങളെയും അതിയായ താല്പര്യത്തോടെ നോക്കിക്കാണുന്ന രാജ്യമാണ് പാകിസ്താന്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനെ പാകിസ്താനിലെ ആളുകള്‍ ഭയക്കുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രത്തില്‍ യു പി എ മാറി എന്‍ ഡി എ വന്നാലും ഉഭയകക്ഷി ബന്ധത്തില്‍ വലിയ മാറ്റം വരില്ല എന്നാണ് പാകിസ്താന്കാര് പൊതുവെ കരുതുന്നത്. ഇന്ത്യയിലെ ഭരണമാറ്റമല്ല, രാജ്യത്തിന്റെ സമാധാനവും സാമ്പത്തിക സുരക്ഷയുമാണ് പാകിസ്താന്റെ ഇപ്പോഴത്തെ ശ്രദ്ധമുഴുവന്‍ എന്നാണ് വിദേശ കാര്യ വക്താവ് തന്‍സിം അസ്ലം പറയുന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications