കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ബിജെപിയില്ല, പക്ഷേ മോദിയുണ്ട്!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്നും ബി ജെ പിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്. പാക് ഐ പി യില്‍ നിന്നും വെബ്സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ ബ്ലോക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണത്രെ ലഭിക്കുന്നത്. എന്നാല്‍ ബി ജെ പിയുടെ സൈറ്റ് ബ്ലോക് ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ സൈറ്റിന് പാകിസ്താനില്‍ പ്രശ്‌നങ്ങളില്ല.

അയല്‍രാജ്യമായ പാകിസ്താനില്‍ ലഭ്യമാകാത്ത രീതിയില്‍ ബി ജെ പി അധികൃതര്‍ തന്നെയാണ് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നതത്രെ. വെബ്‌സൈറ്റിന്റെ ഉടമസ്ഥര്‍ ഈ ഐ പി ബ്ലോക് ചെയ്തിരിക്കുന്നു എന്ന് കാണിക്കുന്ന എറര്‍ 1009 എന്ന സന്ദേശമാണ് ബിജെപി.ഓര്‍ഗ് എന്ന സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ ലഭിക്കുന്നത്. പാക് ഐ പി മറച്ച് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിലൂടെ മാത്രമേ പാകിസ്താനില്‍ നിന്നും ബി ജെ പി സൈറ്റ് തുറക്കാന്‍ പറ്റൂ.

bjp

ഹാക്കിംഗ് ഭയന്നിട്ടാണ് ബി ജെ പി സൈറ്റ് പാകിസ്താനില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നാണ് ഒരു വിഭാഗം വിശദീകരിക്കുന്നത്. എന്നാല്‍ ഇത് തൃപ്തികരമായ ഒരു വിശദീകരണമല്ല. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിനെയും തിരഞ്ഞെടുപ്പ് വിശേഷങ്ങളെയും അതിയായ താല്‍പര്യത്തോടെ നോക്കിക്കാണുന്ന രാജ്യമാണ് പാകിസ്താന്‍.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനെ പാകിസ്താനിലെ ആളുകള്‍ ഭയക്കുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രത്തില്‍ യു പി എ മാറി എന്‍ ഡി എ വന്നാലും ഉഭയകക്ഷി ബന്ധത്തില്‍ വലിയ മാറ്റം വരില്ല എന്നാണ് പാകിസ്താന്‍കാര്‍ പൊതുവെ കരുതുന്നത്. ഇന്ത്യയിലെ ഭരണമാറ്റമല്ല, രാജ്യത്തിന്റെ സമാധാനവും സാമ്പത്തിക സുരക്ഷയുമാണ് പാകിസ്താന്റെ ഇപ്പോഴത്തെ ശ്രദ്ധമുഴുവന്‍ എന്നാണ് വിദേശ കാര്യ വക്താവ് തന്‍സിം അസ്ലം പറയുന്നത്.

English summary
BJP blocks its website in Pakistan, but Modi's portal can be accessed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X