ബിഹാറില്‍ ബിജെപി തോറ്റത് നല്ല വാര്‍ത്ത: പാകിസ്താനി പത്രം!
ഇസ്ലാമാബാദ്: ബിഹാറില്‍ ബി ജെ പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടും എന്നായിരുന്നു പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചത്. അത് വലിയ വിവാദമാകുകയും ചെയ്തു. പറഞ്ഞത് അസ്ഥാനത്തായെങ്കിലും അത് അത്ര വലിയ തെറ്റായില്ല എന്ന് വേണം പറയാന്‍. കാരണം മറ്റൊന്നുമല്ല, ബിഹാറില്‍ ബി ജെ പിയുടെ വന്‍ തോല്‍വി ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ ഒരു പാകിസ്താനി ദിനപ്പത്രവും ഉണ്ട്.
പാക് ദിനപ്പത്രമായ ന്യൂസ് ഇന്റര്‍നാഷണല്‍ ആണ് ബിഹാറില്‍ ബി ജെ പി തോറ്റതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഏറെ നാളുകള്‍ക്ക് ശേഷം കേട്ട ഒരു നല്ല വാര്‍ത്ത എന്നാണ് ബി ജെ പിയുടെ തോല്‍വിയെ ന്യൂസ് ഇന്റര്‍നാഷണല്‍ വിശേഷിപ്പിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കുന്ന ബി ജെ പിക്ക് തക്ക സമയത്ത് കിട്ടിയ ഓര്‍മപ്പെടുത്തലാണ് ഈ പരാജയമെന്നും പത്രം എഡിറ്റോറിയലില്‍ പറയുന്നു.

കേന്ദ്രത്തില്‍ ഭരണത്തിലെത്തി ഒരു വര്‍ഷത്തിനകം രാജ്യത്തെ പ്രധാന ഭാഗങ്ങളില്‍ ബി ജെ പി ഒറ്റപ്പെടുകയാണ്. ബി ജെ പിക്ക് എതിരായി എല്ലാ പാര്‍ട്ടികളും ഒന്നിച്ച് ചേരുന്ന തന്ത്രം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പരീക്ഷിക്കപ്പെടാനുള്ള സാധ്യതയും ന്യൂസ് ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പി ക്യാംപെയ്ന്‍ നയിച്ചത് മോദിയായതിനാല്‍ ഇത് മോദിയുടെ പരാജയമാണെന്ന് വരെ പത്രം പറയുന്നുണ്ട്.












Click it and Unblock the Notifications