Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സ് ടേപ്പ് ഓണ്‍ലൈനില്‍; അന്വേഷണത്തില്‍ വഴിത്തിരിവ്!! മോഡലിന് പണി കൊടുത്തത് കാമുകന്‍

സ്ത്രീയെ മോശമാക്കി ചിത്രീകരിക്കുന്ന ചിലരുടെ തെറ്റായ ചിന്തയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് പിന്നിലെന്ന് ബ്ലാക് ചൈനയുടെ അഭിഭാഷക പറഞ്ഞു.

ഹോളിവുഡില്‍ നഗ്നചിത്രങ്ങള്‍ പുറത്താകുന്നത് അത്ര വലിയ പ്രശ്‌നമാകാറില്ല. എന്നാല്‍ പ്രതികാരം ചെയ്യാന്‍ വേണ്ടി ആരെങ്കിലും ബോധപൂര്‍വം ഇത്തരം ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടാല്‍ നിയമക്കുരുക്കളിലെത്തും. അപ്പോഴാണ് അത് വാര്‍ത്തയാകുക. പ്രശസ്ത മോഡലും സംരഭകയുമായ ബ്ലാക് ചൈനയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് അത്തരത്തിലാണ്. അവരുടെ സെക്‌സ് വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മനപ്പൂര്‍വം ആരോ ചെയ്തതാണെന്ന് മനസിലാക്കിയ താരം പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെയാണ് ഇതില്‍ തന്റെ കാമുകന് പങ്കുണ്ടെന്ന് ബോധ്യമായത്...

അശ്ലീല പ്രതികാരം

അശ്ലീല പ്രതികാരം

ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലാക് ചൈനയുടെ അഭിഭാഷക ലിസ ബ്ലൂം പറയുന്നു. അശ്ലീല പ്രതികാരമാണ് നടന്നിരിക്കുന്നത്. ഇത് കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അഭിഭാഷക പറഞ്ഞു.

മാനസികമായി തകര്‍ക്കാന്‍

മാനസികമായി തകര്‍ക്കാന്‍

ഇത്തരം വീഡിയോകളും ഫോട്ടോകളും പുറത്തുവിട്ട് എതിരാളിയെ മാനസികമായി തകര്‍ക്കാനും ആത്മഹത്യയിലേക്ക് നയിക്കാനുമാണ് ശ്രമങ്ങള്‍ നടക്കുന്നതെന്ന് പോലീസ് കരുതുന്നു. രണ്ടുദിവസം മുമ്പാണ് ബ്ലാക് ചൈനയുടെ സെക്‌സ് വീഡിയോ പുറത്തുവന്നത്.

പ്രതികാരമാണെന്ന് തോന്നാന്‍

പ്രതികാരമാണെന്ന് തോന്നാന്‍

ഒരു പുരുഷനുമായി സെക്്‌സിലേര്‍പ്പെടുന്നതാണ് വീഡിയോ. അതില്‍ പുരുഷന്റെ മുഖം വ്യക്തമാകുന്നില്ല. എന്നാല്‍ ബ്ലാക് ചൈനയുടെ മുഖം വളരെ വ്യക്തമാണുതാനും. ഇതാണ് പ്രതികാരം ചെയ്യാന്‍ ആരോ ഒപ്പിച്ച പണിയാണിതെന്ന് തോന്നാന്‍ കാരണം.

മുന്‍ വിവാദം

മുന്‍ വിവാദം

നേരത്തെ ബ്ലാക് ചൈനയുടെ അശ്ലീല ചിത്രങ്ങള്‍ മുന്‍ കാമുകന്‍ റോബ് കര്‍ദഷൈന്‍ പ്രചരിപ്പിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ പുതിയ വീഡിയോ ആരാണ് അപ്പ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. ഇത് റെക്കോര്‍ഡ് ചെയ്തത്് മുന്‍ കാമുകന്‍ തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.

താരത്തിന്റെ ഫോണില്‍

താരത്തിന്റെ ഫോണില്‍

ബ്ലാക് ചൈനയുടെ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങളാണിതെന്നും റിപ്പോര്‍ട്ടുണ്ട്. സ്ത്രീയെ മോശമാക്കി ചിത്രീകരിക്കുന്ന ചിലരുടെ തെറ്റായ ചിന്തയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് പിന്നിലെന്ന് ബ്ലാക് ചൈനയുടെ അഭിഭാഷക പറഞ്ഞു.

കുറ്റകരമായ നീക്കം

കുറ്റകരമായ നീക്കം

താരത്തിന്റെ അനുമതിയില്ലാതെയാണ് വീഡിയോ റെക്കോഡ് ചെയ്തതും പുറത്തുവിട്ടതും. പ്രതികാരം ചെയ്യുന്നതിന് ഇത്തരം വീഡിയോകള്‍ പുറത്തുവിടുന്നത് കാലഫോര്‍ണിയയില്‍ കുറ്റകരമാണ്. ബന്ധപ്പെട്ട നിയമം 2013ലാണ് നിലവില്‍ വന്നത്.

ബന്ധമില്ലെന്ന് കാമുകന്‍

ബന്ധമില്ലെന്ന് കാമുകന്‍

എന്നാല്‍ പുറത്തുവന്ന വീഡിയോയുടെ കാര്യത്തില്‍ തനിക്ക് ബന്ധമില്ലെന്ന് ബ്ലാക് ചൈനയുടെ കാമുകന്‍ പറയുന്നു. തന്റെ ഫോണില്‍ അത്തരമൊരു വീഡിയോ ഇല്ല. അതാര്‍ക്കും പരിശോധിക്കാം. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കാമുകന്‍ പറഞ്ഞു.

ആന്‍ഞ്ചെല റനീ വൈറ്റ്

ആന്‍ഞ്ചെല റനീ വൈറ്റ്

അമേരിക്കയില്‍ ഏറ്റവും ഡിമാന്റുള്ള മോഡലുകളില്‍ ഒരാളാണ് ബ്ലാക് ചൈന. അറിയപ്പെട്ട സംരഭകയുമാണിവര്‍. ആന്‍ഞ്ചെല റനീ വൈറ്റ് എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. എന്നാല്‍ മോഡലിങ് രംഗത്തേക്ക് വന്നപ്പോഴാണ് ബ്ലാക് ചൈന എന്ന പേര് സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+