കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ ഏറ്റവുമധികം മരിച്ചത് കറുത്ത വര്‍ഗക്കാര്‍... രണ്ടാം സ്ഥാനം ഏഷ്യക്ക്, പുതിയ കണക്ക്!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ മരിച്ച് വീണവരുടെ നിരക്കുകള്‍ അമ്പരിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷുകാരേക്കാള്‍ കൂടുതല്‍ മരിച്ച് വീണത് കറുത്ത വര്‍ഗക്കാരാണെന്ന് മരണിരക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ സ്റ്റാറ്റിക്‌സ് സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇവരാണ് ബ്രിട്ടനിലെ മരണനിരക്ക് പുനര്‍ക്രമീകരിച്ചത്. ബ്രിട്ടീഷുകാരേക്കാള്‍ നാലിരട്ടിയാണ് ഇവിടെ കറുത്ത വര്‍ഗക്കാര്‍ മരിച്ച് വീണത്. ഇവര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ മരിച്ചത് ഏഷ്യക്കാരാണ്. ബംഗ്ലാദേശികളും പാകിസ്താന്‍കാരും കൂടുതലായി മരിച്ചിട്ടുണ്ട്. ഇതെല്ലാം തദ്ദേശീയരേക്കാള്‍ വളരെ കൂടുതലാണ്. ഇന്ത്യക്കാരും മരണനിരക്കില്‍ മുന്നിലാണ്.

1

മരണനിരക്ക് വിവിധ ഭാഗങ്ങളില്‍ വ്യത്യാസമുണ്ടെന്ന് ഒഎന്‍എസ്പരയുന്നു. പ്രധാനമായും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ പെട്ടെന്ന് രോഗം ബാധിക്കുന്നുണ്ടെന്ന് ബ്രിട്ടന്റെ കണക്കുകളില്‍ പറയുന്നു. ഏഷ്യന്‍ വംശജരില്‍ മരണനിരക്ക് കൂടുതലാണെന്നും ഇവര്‍ പറയുന്നു. കറുത്ത വര്‍ഗക്കാര്‍ക്കിടയിലെ പുരുഷന്‍മാര്‍ ബ്രിട്ടീഷ് പൗരന്‍മാരേക്കാള്‍ നാലിരട്ടിയിലധികം തവണ മരിച്ചിട്ടുണ്ട്. സ്ത്രീകളുടേത് 4.3 ഇരട്ടിയാണ്. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ മരണനിരക്ക് വളരെ കൂടുതലാണ്. ഇവരുടേത് 1.8 മടങ്ങ് അധികമാണ്. ചൈനീസ് വംശജരിലും സമാന മരണനിരക്കാണ് ഉള്ളത്.

്്അതേസമയം ബ്രിട്ടന്‍ നേരത്തെ മരണനിരക്ക് പുനര്‍ക്രമീകരിച്ചിരുന്നു. പതിനായിരത്തോളം പേര്‍ കൂടുതലായി മരിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്ക്. യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവുമധികം മരണനിരക്കുള്ളത് ബ്രിട്ടനിലാണ്. കെയര്‍ ഹോമുകളില്‍ വലിയ തോതില്‍ മരണം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. നേരത്തെ ആശുപത്രികളിലെ മരണനിരക്കുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. വൃദ്ധരെ കൂടുതലായി താമസിപ്പിച്ചിരുന്നത് കെയര്‍ ഹോമുകളിലാണ്. ഇവിടെ വേണ്ടത്ര ആശുപത്രി സജ്ജീകരണങ്ങളില്ല. അതാണ് മരണനിരക്ക് ഉയരാന്‍ കാരണമായത്. നേരത്തെ ഇറ്റലിയിലായിരുന്നു ഏറ്റവുമധികം കോവിഡ് മരണങ്ങളുണ്ടായിരുന്നത്. എന്നാല്‍ ഇറ്റലിയിലെ മരണനിരക്ക് പുനര്‍ക്രമീകരിച്ചാല്‍ ഇനിയും ഒരുപാടുണ്ടാവുമെന്നാണ് സൂചന.

അമേരിക്കന്‍ ഡാറ്റ പ്രകാരം കോവിഡ് ബാധിച്ച് ഏറ്റവുമധികം മരിച്ചത് ആഫ്രിക്കന്‍ അമേരിക്കക്കാരാണ് എന്നതാണ്. ഇവര്‍ക്ക് രോഗം കൂടുതലായി ബാധിക്കാനുള്ള സാധ്യത കൂടുതാണ്. പ്രതിരോധ ശേഷി കുറഞ്ഞതും ഇതിന് പ്രധാന കാരണമാണ്. എന്തുകൊണ്ടാണ് കറുത്തവംശജര്‍ കൂടുതലായി മരിക്കുന്നതെന്ന് അന്വേഷിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി സ്വയം വിശകലനം നടത്തുമെന്നും പറഞ്ഞിരുന്നു. അതേസമയം ബ്രിട്ടനിലെ കോവിഡ് പ്രതിരോധത്തിനിടയില്‍ മരിച്ച ഡോക്ടര്‍മാരെല്ലാം കറുത്ത വര്‍ഗക്കാരോ ഏഷ്യന്‍ വംശജരോ ആണ്. ഇക്കാര്യം ബ്രിട്ടനില്‍ കടുത്ത ആശങ്ക പരത്തുന്നുണ്ട്.

English summary
black people died more than white people in britain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X