കറുത്തവര്‍ഗക്കാരായ കുട്ടികളെ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഇറക്കിവിട്ടു!
കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായി രണ്ട് കുട്ടികള്‍ പിസ കഴിക്കാന്‍ പോകുന്ന കഥയാണ് തമിഴ്ചിത്രമായ കാക്കമുട്ടൈയുടേത്. എന്നാല്‍ കാഴ്ചയ്ക്ക് പാവപ്പെട്ടവരെന്ന് തോന്നുന്ന ഈ കുട്ടികളെ പരിസരത്ത് പോലും കയറാന്‍ അനുവദിക്കാതെ മാനേജര്‍ മുഖത്തടിച്ച് തിരിച്ചയക്കുന്നു. അത് സിനിമയല്ലേ എന്ന് പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ, യഥാര്‍ഥ ജീവിതത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാം. ഉണ്ടാകാം എന്നല്ല ഉണ്ടായി. ഇതാ കാണൂ.
മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറിലാണ് വംശീയമായ ഈ പെരുമാറ്റം ഉണ്ടായത്. ആപ്പിള്‍ ഫോണ്‍ സ്‌റ്റോറിലെത്തിയ കറുത്തവര്‍ഗക്കാരായ രണ്ട് കുട്ടികളെ വംശീയമായി അധിക്ഷേപിച്ച് ഇറക്കിവിടുകയായിരുന്നു. കടയില്‍ നിന്നും എന്തെങ്കിലും മോഷ്ടിക്കാന്‍ വന്നവരാണ് എന്ന് പേടിച്ചിട്ടാണത്രെ കുട്ടികളെ ഇറക്കിവിട്ടത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടി ചിത്രീകരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഞങ്ങള്‍ എന്താണ് പറയാന്‍ വന്നത് എന്ന് കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ഞങ്ങളെന്തിനാണ് മോഷ്ടിക്കുന്നത്. മോഷ്ടിക്കും എന്ന് ഭയന്നാണത്രെ ഞങ്ങളോട് അവിടം വിട്ടുപോകാന്‍ പറഞ്ഞത്. ഇത് വംശീയതയാണ് - കുട്ടികളില്‍ ഒരാള്‍ പറഞ്ഞു. 15ഉം 16ഉം വയസ്സ് പ്രായമുള്ള കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വംശീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ അമേരിക്കയില്‍ സാധാരണമാണ്. ഓസ്‌ട്രേലിയയിലും ഞങ്ങള്‍ക്ക് ഇത് അനുവദിക്കാനാവില്ല - കൂട്ടത്തിലുണ്ടായിരുന്ന മുഹമ്മദ് സാമ്ര എന്ന കുട്ടി ഫേസ്ബുക്കില്‍ എഴുതി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. സംഭവം വിവാദമായോടെ ആപ്പിള്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വിവാദമായ ആ വീഡിയോ കാണൂ..












Click it and Unblock the Notifications