• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ സ്‌ഫോടനം; 32 പേര്‍ മരിച്ചു, 53 പേര്‍ക്ക് പരിക്കേറ്റു

Google Oneindia Malayalam News

കാണ്ടഹാര്‍: അഫിഗാനിസ്ഥാനിലെ കാണ്ടഹാര്‍ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 32 പേര്‍ മരിച്ചതായും 53 പേര്‍ക്ക് പരിക്കേറ്റതായും ഡോക്ടര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. 32 മൃതദേഹങ്ങളും പരിക്കറ്റ് 53 പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സതേണ്‍ സിറ്റി സെന്‍ട്രല്‍ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. സ്‌ഫോടനത്തിനുള്ള കാരണം വ്യക്തമല്ല. മൂന്ന് സ്‌ഫോടന ശബ്ദം കേട്ടിരുന്നതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. ഒന്ന് പള്ളിയുടെ പ്രധാന കവാടത്തിന്റെ ഭാഗത്തും, മറ്റൊന്ന് പള്ളിയുടെ തെക്ക് ഭാഗത്തും, മൂന്നാമത്തേത് പ്രാര്‍ത്ഥനക്ക് ശേഷവുമാണ് സ്‌ഫോചനത്തിന്റെ ശബ്ദം കേട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണയും അനിത പുല്ലയിലും തമ്മിലുള്ള ചാറ്റ് പുറത്ത്പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണയും അനിത പുല്ലയിലും തമ്മിലുള്ള ചാറ്റ് പുറത്ത്

പള്ളികളില്‍ ഏറ്റവും തിരക്കേറുന്ന ദിവസമാണ് വെള്ളിയാഴ്ച പ്രാര്‍ത്ക്കിടെ നഗരത്തിന്റെ മധ്യഭാഗത്ത് നിന്നുള്ള പള്ളിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടിരുന്നതായി മറ്റൊരു സാക്ഷിയും പറഞ്ഞു. താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സെയ്ദ് ഖോസ്തി അപലപിച്ച് ട്വിറ്ററില്‍ കുറിച്ചു. കാണ്ഡഹാര്‍ നഗരത്തിലെ ഷിയാ സഹോദരന്മാരുടെ പള്ളിയില്‍ ഒരു സ്‌ഫോടനം ഉണ്ടായതില്‍ ഞങ്ങള്‍ ദുഖിതരാണ്, അതില്‍ ഞങ്ങളുടെ നിരവധി സ്വദേശികള്‍ രക്തസാക്ഷികളാവുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്. സ്‌ഫോടനം നടക്കുന്ന സമയത്ത് പള്ളിയില്‍ നിരവധി പേരുണ്ടായിരുന്നുവെന്ന് എഎഫ്പി മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. ഏകദേശം 15 ഓളം ആംബുലന്‍സുകളാണ് അവിടെ പാഞ്ഞെത്തിയത്. കഴിഞ്ഞയാഴ്ച നടന്ന ഷിയാ പള്ളിയിലെ ചാവേറാക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്. ഷിയാ പള്ളിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായാണ് വിവരം.

കൊവിഡ് ഇനിയും പോയിട്ടില്ല, ലോക കൈകഴുകല്‍ ദിനത്തിൽ കുറിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്കൊവിഡ് ഇനിയും പോയിട്ടില്ല, ലോക കൈകഴുകല്‍ ദിനത്തിൽ കുറിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

ആഗസ്റ്റ് മധ്യത്തില്‍ അഫിഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്‍ പിടിച്ചെടുത്തിരുന്നു.
പുതിയ താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ സുസ്ഥിരമാക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. കുണ്ടുസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അതിന്റെ ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന ഷിയാ ന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. അഫ്ഗാന്‍ ജനസംഖ്യയില്‍ 10 ശതമാനത്തോളം പേര്‍ ഷിയാ മുസ്്‌ലിംകളാണ്. നാല് വര്‍ഷം മുമ്പ് ഇതേ മാസം കാബൂളിലെ ഷിയാ പള്ളിയില്‍ നടന്ന ചാവേറക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുണ്‍ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു കഴിഞ്ഞയാഴ്ച നടന്നത്.

Recommended Video

cmsvideo
  ബഹിരാകാശത്തെ ആദ്യ സിനിമ റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽ ലോകത്തെ ഞെട്ടിച്ച് റഷ്യ | Oneindia Malayalam
  English summary
  blast a shiya mosque in afganisthan;32 people killed, 53 people injured
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X