കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂള്‍ വിമാനത്താവള കവാടത്തില്‍ സ്‌ഫോടനം: 14 മരണം, ലക്ഷ്യം വെച്ചത് അഫ്ഗാന്‍ വൈസ് പ്രസിഡന്റിനെ!!

  • By Desk
Google Oneindia Malayalam News

കാബൂള്‍: ഒരു വര്‍ഷത്തിലേറെയായി തുര്‍ക്കിയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന അഫ്ഗാന്‍ വൈസ് പ്രസിഡന്റിനെ ലക്ഷ്യമാക്കി കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ ദേഹത്ത് ഘടിപ്പിച്ചെത്തിയ ആള്‍ പൊട്ടിത്തെറിച്ചത്. നാട്ടില്‍ തിരിച്ചെത്തിയ വൈസ് പ്രസിഡന്റ് റാഷിദ് ദോസ്തം വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നയുടനെയായിരുന്നു സ്‌ഫോടനം. കവചിത വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന വൈസ് പ്രസിഡന്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയവര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. 40ലേറെ പേര്‍ക്ക് പരിക്കേറ്റു.

സിവിലിയന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് കാബൂള്‍ പോലിസ് വക്താവ് ഹഷ്മത്ത് സ്താനെക്‌സായി പറഞ്ഞു. ആക്രമണം നടത്താനെത്തിയ ആളെ പോലിസ് തിരിച്ചറിഞ്ഞ് സുരക്ഷിതമായി പിടികൂടുന്നതിനു മുമ്പെ അയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് നജീവ് ദാനിഷ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

kabulblast-

അഫ്ഗാനിസ്താനില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വൈസ് പ്രസിഡന്റ് ദോസ്തം 2017 മെയ് മുതല്‍ തുര്‍ക്കിയിലായിരുന്നു കഴിഞ്ഞിരുന്നത്. ചികില്‍സയ്‌ക്കെ ന്ന പേരില്‍ തുര്‍ക്കിയിലേക്ക് പോയ അദ്ദേഹം അവിടെ കഴിയുകയായിരുന്നു.

എന്നാല്‍ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിരവധി അനുയായികളാണ് വിമാനത്താവളത്തിലെത്തിയത്. വടക്കന്‍ അഫ്ഗാനിസ്താനിലെ ഉസ്‌ബെക്ക് വിഭാഗക്കാരുടെ ശക്തനായ നേതാവായ അദ്ദേഹത്തിനെതിരായ മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ ഒരു സ്വതന്ത്ര സമിതി അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ വക്താവ് അറിയിച്ചിരുന്നു.

ദോസ്തമിനെ തിരിച്ചുകൊണ്ടുവരണമെന്നും അറസ്റ്റിലായ ഉസ്‌ബെക്ക് സായുധസംഘത്തിന്റെ നേതാവിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഉസ്‌ബെക്ക് വംശജര്‍ രണ്ടാഴ്ചയിലേറെയായി തെരുവിലിറങ്ങിയിരിക്കുകയാണ്.

English summary
blast in afgan capital injures many.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X