കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിൽ ജലവൈദ്യുത പദ്ധതിയിൽ‍ സ്ഫോടനം: പൊട്ടിത്തെറി മോദി തറക്കല്ലിടാനിരിക്കെ!! പിന്നില്‍ ഗൂഢാലോചന

Google Oneindia Malayalam News

കാഠ്മണ്ഡു: ഇന്ത്യയുടെ സഹായത്തോടെ നേപ്പാളിൽ നിർമിച്ച ഹൈഡ്രോ ഇലക്ട്രിസിറ്റി പദ്ധതിയിൽ സ്ഫോടനം. ഞായറാഴ്ചയാണ് കിഴക്കൻ നേപ്പാളിലുള്ള ഓഫീസിൽ ബോംബ് സ്ഫോടനമുണ്ടാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തുന്നതിന് ഒരാഴ്ച മുമ്പാണ് സംഭവം. സ്ഫോടനത്തിൽ 900 എംഡബ്ല്യൂ അരുൺ 111 ഹൈഡ്രോഇലക്ട്രോണിക് പവർ പ്ലാന്റിന്റ് ഓഫീസിന്റെ ചുറ്റിലുമുള്ള ചുവർ സ്ഫോടനത്തിൽ തകർന്നതായി ശങ്കുവാസഭാ ജില്ലാ ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ വ്യക്തമാക്കി. 2020 ഓടെ പ്രവർത്തനം ആരംഭിക്കാവുന്ന രീതിയിലാണ് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്.

മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ തറക്കല്ലിടാനിരിക്കെയാണ് സ്ഫോടനമുണ്ടായിട്ടുള്ളത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

kathmand

ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സത് ലജ് ജൽ വിദ്യുത് നിഗവുമായി 2014 നവംബറിൽ ഒപ്പു വച്ച കരാർ പ്രകാരമാണ് അരുൺ 111യ്കക്ക് വേണ്ടിയുള്ള പ്രൊജക്ട് ഡവലപ്പ്മെന്റ് കരാർ ഒപ്പുവച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊരാളയുടെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്. നേപ്പാളിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള പ്രദേശത്ത് ഒരുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. നേരത്തെ ഏപ്രിൽ 17ന് ഇന്ത്യൻ എംബസിക്ക് സമീപത്ത് കുക്കർ‍ ബോംബ് പൊട്ടിത്തെറിച്ചിരുന്നു. പൊട്ടിത്തെറിയില്‍ ഇന്ത്യൻ എംബസിയുടെ ചുവരുകൾക്ക് തകരാറുകൾ‍ സംഭവിച്ചിരുന്നു. നിലവില്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്ന നേപ്പാളിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. നേപ്പാളിന് നേരിട്ട് 1.5 ബില്യൺ‍‌ വിദേശ നിക്ഷേപം പദ്ധതിയ്ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.

English summary
A bomb exploded at the office of a hydroelectricity project being developed with Indian assistance in eastern Nepal on Sunday, an official said, weeks before its inauguration by Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X