വാഷിങ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ വന്‍ തീപ്പിടുത്തം
വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസി മെട്രോ സ്‌റ്റേഷനില്‍ തീപിടുത്തവും വന്‍ സ്‌ഫോടനവും. വാഷിങ്ടണ്‍ ഡിസിയിലെ ടെന്‍ലി ടൗണ്‍ സ്റ്റേഷനിലാണ് സ്‌ഫോടനം തുടര്‍ന്ന് തീപിടുത്തവും ഉണ്ടായത്. അപകടത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്ലാറ്റ്‌ഫോമില്‍ കനത്ത് പുക ഉയര്‍ന്നതിനാല്‍ അതൊഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. റെയില്‍വെ സ്‌റ്റേഷനിലെ മെക്കാനിക്കല്‍ റൂമില്‍ നിന്നാണ് അപകടം ഉണ്ടായതെന്ന് വാഷിങ്ടണ്‍ ഡിസി ഫയര്‍ ആന്‍ഡ് ഇഎംഎസ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരങ്ങള്‍. അതേസമയം ഒന്നിലേറെ സ്‌ഫോടനങ്ങള്‍ നടന്നതായി യാത്രക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അപകടത്തിന്റെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വാന്‍ നെസ്സിനും മെഡിക്കല്‍ സെന്ററിനും മധ്യേ റെഡ് ലൈനിലെ മെട്രോ സര്‍വീസ് ഇതേ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
സോഷ്യല്‍ മീഡിയയിലൂടെയാണ് അപകടം നടന്നെന്ന അഭ്യൂഹം പ്രചരിച്ചത്.
പ്രാദേശിക സമയം രാത്രി 7.15നായിരുന്നു തീപിടുത്തം. വൈദ്യുതി ലൈനിന്റെ ഇന്‍സുലേറ്ററിന് തീപിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലതെത്തി.












Click it and Unblock the Notifications