കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മ്മനിയില്‍ ഒരാഴ്ചക്കിടെ മൂന്നാമത്തെ ഭീകരാക്രമണം: ഒരാള്‍ മരിച്ചു

  • By Sandra
Google Oneindia Malayalam News

ബെര്‍ലിന്‍: ജര്‍മ്മനിയിലെ നുറംബര്‍ഗ്ഗിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഒരു മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ജര്‍മ്മന്‍ പട്ടണമായ അന്‍സാബാക്കിലെ ഒരു ബാറിന് സമീപത്തായിരുന്നു ഞായറാഴ്ച വൈകിട്ടോടെ സ്‌ഫോടനമുണ്ടായത്. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ആക്രമകാരി പൊട്ടിത്തെറിക്കുകയായിരുന്നു. ജര്‍മ്മനി അഭയം നല്‍കാത്തതിലുള്ള പ്രതിഷേധം മൂലം സിറിയന്‍ യുവാവാണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

യെമന്‍, സിറിയ പ്രശ്നങ്ങള്‍ക്കു പിന്നില്‍ സൗദി ആഭ്യന്തരമന്ത്രിയെന്ന് ഇന്റലിജന്‍സ് ഏജന്‍സിയെമന്‍, സിറിയ പ്രശ്നങ്ങള്‍ക്കു പിന്നില്‍ സൗദി ആഭ്യന്തരമന്ത്രിയെന്ന് ഇന്റലിജന്‍സ് ഏജന്‍സി

ഒരാഴ്ചക്കിടെ ജര്‍മ്മനിയിലുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്ച മ്യൂണിച്ചില്‍ 18കാരന്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്‍സ്ബാക്ക് ഓപ്പണ്‍ സംഗീതോത്സവം നടത്തുന്ന വേദിക്ക് സമീപത്താണ് സ്‌ഫോടനമുണ്ടായത് ഇതോടെ സ്ഥലത്തുണ്ടായിരുന്ന 2000ത്തോളം പേരെ ഒഴിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളൊന്നും നടന്നിട്ടില്ല. എന്നാല്‍ മനഃപ്പൂര്‍വ്വമുള്ള ആക്രമണമാണെന്നാണ് ജര്‍മ്മന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

germany-

ഗര്‍ഭിണിയെ കൊലപ്പെടുത്തുകയും രണ്ട് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ സിറിയന്‍ അഭയാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതും ഇതേ ദിവമായിരുന്നു. ജൂലൈ 18ന് കത്തിയും കോടാലിയുമായി ട്രെയിനില്‍ കയറിയ അഫ്ഗാന്‍ അഭയാര്‍ത്ഥി നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തെത്തുടര്‍ന്ന് പോലീസ് കുറ്റവാളിയെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ജൂലൈ 18ലെ ആക്രമണത്തിന്റെയും ഫ്രാന്‍സില്‍ ജൂലൈ 18ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തിന്റേയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് നേരത്തെ രംഗത്തെത്തിയിരുന്നു.

സാക്കിര്‍ നായിക്കിന്റെ പങ്ക് തെളിയുന്നു!!! അറസ്റ്റിലായ മുസ്ലിം യുവാക്കള്‍ മതം മാറ്റിയത് 800 പേരെസാക്കിര്‍ നായിക്കിന്റെ പങ്ക് തെളിയുന്നു!!! അറസ്റ്റിലായ മുസ്ലിം യുവാക്കള്‍ മതം മാറ്റിയത് 800 പേരെ

English summary
Bomb blast killed one person and injured 12 in Germany.Germany faced third violent attack in a week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X