കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ പ്രസിഡന്റ് പങ്കെടുത്ത റാലിയില്‍ സ്‌ഫോടനം; 24 മരണം, ഗനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പങ്കെടുത്ത റാലിയില്‍ വന്‍ സ്‌ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പര്‍വാന്‍ പ്രവിശ്യാ തലസ്ഥാനമായ ചരികാറിലാണ് സ്‌ഫോടനമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ 32 പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

Afgan

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടക്കുന്ന വേളയില്‍ പ്രസിഡന്റ് ഗനി സംഭവസ്ഥലത്തുണ്ടായിരുന്നു. സമ്മേളനം നടക്കുന്നിടത്തെ കവാടത്തിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രവിശ്യാ വക്താവ് അറിയിച്ചു.

അതിനിടെ, തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ മറ്റൊരു സ്‌ഫോടനമുണ്ടായി. അമേരിക്കന്‍ എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഈ ആക്രമണത്തിന് പിന്നില്‍ ആരാണെന്നും ഇതുവരെ വ്യക്തമല്ല.

മാരുതി വില വെട്ടിക്കുറച്ചു; ഒരു ലക്ഷം രൂപ കിഴിവ്, ബാങ്ക് വായ്പയും കുറയും, പ്രതിസന്ധി മറികടക്കുംമാരുതി വില വെട്ടിക്കുറച്ചു; ഒരു ലക്ഷം രൂപ കിഴിവ്, ബാങ്ക് വായ്പയും കുറയും, പ്രതിസന്ധി മറികടക്കും

ഈ മാസം അവസാനത്തിലാണ് അഫ്ഗാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതിനുള്ള പ്രചാരണം ശക്തമായിരിക്കെയാണ് സ്‌ഫോടനവും ആവര്‍ത്തിക്കുന്നത്. വിദേശ സൈന്യം രാജ്യം വിട്ടുപോകുന്നത് വരെ സര്‍ക്കാരിന് നേരെ ആക്രമണം തുടരുമെന്നാണ് താലിബാന്റെ ഭീഷണി. സപ്തംബര്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. താലിബാനും അമേരിക്കയും തമ്മില്‍ നടത്തി വന്ന സമാധാന ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് അഫ്ഗാനില്‍ ആക്രമണം ശക്തമായിട്ടുള്ളത്.

English summary
Blast kills dozens at Afghan president's rally; Ghani unhurt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X