കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9/11 ഭീകരാക്രമണത്തിന് ഇന്ന് 18 വയസ്; കാബൂളിലെ യുഎസ് എംബസിക്ക് സമീപം വൻ സ്ഫോടനം

Google Oneindia Malayalam News

കാബുൾ: അഫ്ഗാനിസ്ഥാൻ തലസഥാനമായ കാബൂളിൽ യുഎസ് എംബസിക്ക് സമീപം സ്ഫോടനം. റോക്കാറ്റാക്രമണമാണ് ഉണ്ടായത്. ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് സ്ഫോടനം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ആളപായമുള്ളതായി റിപ്പോർട്ടുകളില്ല,

ഗുണ്ടുരില്‍ 144; ചന്ദ്രബാബു നായിഡു ഉള്‍പ്പടേയുള്ള മുതിര്‍ന്ന ടിഡിപി നേതാക്കളെല്ലാം വീട്ടുതടങ്കലില്‍ഗുണ്ടുരില്‍ 144; ചന്ദ്രബാബു നായിഡു ഉള്‍പ്പടേയുള്ള മുതിര്‍ന്ന ടിഡിപി നേതാക്കളെല്ലാം വീട്ടുതടങ്കലില്‍

ചൊവ്വാഴ്ച അർദ്ധരാത്രിയോടെ എംബസിക്ക് സമീപത്ത് നിന്ന് വലിയ രീതിയിൽ പുകപടലങ്ങൾ ഉയരുകയായിരുന്നു. തുടർന്ന് എംബസിക്കുള്ളിൽ നിന്നും സൈറൺ മുഴങ്ങി. തുടർന്ന് എംബസിപരിസരത്ത് റോക്കറ്റ് സ്ഫോടനം ഉണ്ടായിയെന്ന സന്ദേശം ഉച്ചഭാഷിണിയിലൂടെ കേൾക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ അഫ്ഗാൻവൃത്തങ്ങൾ തയ്യാറായിട്ടില്ല.

rocket

താലിബാനുമായുള്ള സമാദാന ചർച്ചകൾ അവസാനിപ്പിക്കാൻ അമേരിക്ക തീരുമാനച്ചതിന് പിന്നാലെയാണ് യുഎസ് എംബസിക്ക് സമീപം വീണ്ടും ആക്രണണം നടക്കുന്നത്. 18 വർഷം നീണ്ട യുഎസ് അവസാനിപ്പിക്കാനായി നടന്ന സമാധാന ചർച്ചകൾ അവസാനിപ്പിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയിലും താലിബാൻ ആക്രമണം തുടർന്ന പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ നടപടി.

കഴിഞ്ഞയാഴ്ച കാബുളിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ നിരവധി പ്രദേശവാസികളും 2 സൈനികരും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അമേരിക്കയുടെ പിന്മാറ്റം. 2001 സെപ്റ്റംബർ 11ന് നടന്ന സ്ഫോടനത്തിന് പിന്നിൽ അൽ ഖ്വൊയ്ദ ആയിരുന്നു. വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അൽ ഖ്വൊയ്ദ തലവൻ ഉസാമ ബിൻ ലാദനെ പാകിസ്ഥാനിൽവെച്ച് യുഎസ് കമാൻഡോകൾ വധിക്കുകയായിരുന്നു. 2001ലെ ആക്രമത്തിന് ശേഷം ഒരു ലക്ഷത്തോളം സൈനികരെ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത് താലിബാന് തിരിച്ചടിയായി. 14,000 യുഎസ് സൈനികരാണ് നിലവിൽ അഫ്ഗാനിസ്ഥാനുള്ളത്. കോടിക്കണക്കിന് ഡോളറാണ് അമേരിക്ക ആ ദൗത്യത്തിനായി ചെലഴിക്കുന്നത്.

English summary
Blast near US Embassy in Kabul on 9/11 attack anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X