കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വീണ്ടും തീവ്രവാദി ആക്രമണം, മദീനയിലെ പള്ളിക്ക് സമീപം സ്‌ഫോടനം, ആറു മരണം

  • By Desk
Google Oneindia Malayalam News

മദീന: സൗദി അറേബ്യയിലെ മദീനയിലും ഖത്തീഫ് നഗറിലും ചാവേറാക്രമണം.തിങ്കളാഴ്ച രാവിലെ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് പുറത്തുണ്ടായ ചാവേറാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മദീനയിലെ വിശുദ്ധ പള്ളിക്ക് സമീപവും ഖത്തീഫിലെ ഷിയാ ആരാധനാലയത്തിനു മുന്നിലും പൊട്ടിത്തെറിയുണ്ടായത്.

അറേബ്യന്‍ ന്യൂസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് രണ്ടു സ്‌ഫോടനങ്ങളിലുമായി ആറു പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മദീനയില്‍ നോമ്പുതുറ കഴിഞ്ഞ ഉടനെയാണ് സ്‌ഫോടനമുണ്ടായത്. വിശുദ്ധപള്ളിക്ക് സമീപമുള്ള സുരക്ഷാ പോസ്റ്റിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. കിഴക്കന്‍ പ്രദേശമായ ഖത്തീഫിലെ ഫറജ് അല്‍ ഉംറാന്‍ പള്ളിക്ക് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്.

Madina Mosque Attack

പ്രാര്‍ത്ഥനയ്ക്കും നോമ്പുതുറയ്ക്കുമായി ഇരു പള്ളികളിലും ഒട്ടേറെ പേര്‍ എത്തിയിരുന്നെങ്കിലും കുറഞ്ഞ പ്രഹരശേഷിയുള്ള ബോംബുകളായതിനാലാണ് മരണസംഖ്യ കുറഞ്ഞതെന്ന് സൗദി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. മദീനയിലെ അല്‍ഹറം അല്‍ നവാബി പള്ളി ഇപ്പോള്‍ പരിപൂര്‍ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്.

യുഎസ് സ്വാതന്ത്ര്യദിനമായ തിങ്കളാഴ്ച ജിദ്ദയിലെ യുഎസ് നയതന്ത്ര കാര്യാലായത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. ഈ ആക്രമണത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു മുമ്പ് ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 2004ല്‍ അല്‍ഖ്വയ്ദ നടത്തിയ ആക്രമണത്തില്‍ അഞ്ചു പോരാണ് കൊല്ലപ്പെട്ടത്.

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേറാക്രമണംജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേറാക്രമണം

English summary
A blast occurred today in Saudi Arabia outside one of Islam's holiest sites, the Prophet's Mosque in Medina, a Saudi-owned television channel reported. Al-Arabiya news channel showed images of fire raging in a parking lot with at least one body nearby.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X