കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദില്‍ സ്‌ഫോടനമുണ്ടായെന്ന് എഎഫ്പി റിപ്പോര്‍ട്ട്; പിന്നില്‍ യമനിലെ ഹൂത്തികളെന്ന് സംശയം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഉഗ്ര സ്‌ഫോടനമുണ്ടായി എന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. റിയാദിലുള്ളവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. രണ്ടു സ്‌ഫോടന ശബ്ദം കേട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറഞ്ഞു. യമനിലെ ഹൂത്തികളാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. റിയാദിനെ ലക്ഷ്യമിട്ട് മൂന്ന് ദിവസം മുമ്പ് ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഈ മിസൈല്‍ സൗദിയുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തു. എന്നാല്‍ ഇക്കാര്യം നിഷേധിക്കുകയാണ് ഹൂത്തികള്‍ ചെയ്തത്.

13

യമനില്‍ നിന്ന് റിയാദിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നു എന്നാണ് സൗദി സര്‍ക്കാര്‍ ചാനലായ അല്‍ ഇക്ബരിയ്യ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ സൗദിയിലേക്ക് ആക്രമണം നടത്തിയിട്ടില്ല എന്ന് ഹൂത്തി സൈനിക വക്താവ് അറിയിച്ചു. പിന്നീടാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘം രംഗത്തുവന്നത്. അല്‍വിയ അല്‍വഅദ് അല്‍ഹഖ് എന്ന സംഘടനയാണ് രംഗത്തുവന്നത്. ടെലഗ്രാം വഴിയാണ് ഇവര്‍ അവകാശവാദം ഉന്നയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവംഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം

ഷിയാ വിഭാഗമായ ഹൂത്തികള്‍ 2015ലാണ് യമന്റെ ഭരണം പിടിച്ചത്. തലസ്ഥാനമായ സന്‍ആ പിടിച്ചതോടെ യമനിലെ സര്‍ക്കാര്‍ ഭയന്ന് പിന്‍മാറുകയായിരുന്നു. ഇവരെ സഹായിക്കാനാണ് സൗദി സഖ്യസേന യമനില്‍ ഇടപെട്ടത്. അഞ്ച് വര്‍ഷമായ യുദ്ധം ഇപ്പോഴും തുടരുകയാണ്. സമവായ നീക്കം നടക്കുന്നുണ്ട്. അതിനിടെയുണ്ടാകുന്ന ആക്രമണങ്ങള്‍ സമാധാന ശ്രമത്തിന് തിരിച്ചടിയാണ്. യമനിലെ പഴയ ഭരണകൂടം ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. ഈ സര്‍ക്കാരിനാണ് സൗദിയുടെ പിന്തുണ.

English summary
Blast Sound heard in Saudi Capital today After noon- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X