കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം; എട്ട് പേര്‍ കൊല്ലപെട്ടു

Google Oneindia Malayalam News

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരാക്രമണം. ആക്രമണം നടത്തിയ എട്ട് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 19 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

Afgan Consulate Attack

ഉച്ചയോടെ കാറിലെത്തിയ തീവ്രവാദികളില്‍ ഒരാള്‍ കോണ്‍സുലേറ്റിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ ഏറ്റു മുട്ടുകയായിരുന്നു. കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോര്‍സും അഫ്ഗാന്‍ സുരക്ഷാ സേനയും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണത്തില്‍ എട്ട് കാറുകള്‍ പൂര്‍ണ്ണമായും തകരുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിടുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സിലേറ്റിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.

English summary
Explosions and gunfire echoed Wednesday as militants attacked the Indian consulate in Jalalabad in the latest assault to rattle the eastern Afghan city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X