കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലീഡിങ്ങ് ഐ ഫീവര്‍ ഭീതിയില്‍ ലോകം, പ്ലേഗിനേക്കാള്‍ ഭീകരമെന്ന് കണ്ടെത്തല്‍

കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒരു പെണ്‍കുട്ടി മരിച്ചതോടെയാണ് രോഗം മാരകമാണെന്ന് കണ്ടെത്തിയത്

  • By Vaisakhan
Google Oneindia Malayalam News

സുഡാന്‍: ബ്ലാക് ഡെത്ത് എന്നായിരുന്നു പ്ലേഗിനെ ഒരുകാലത്ത് യൂറോപ്പുകാര്‍ വിശേഷിപ്പിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് പ്ലേഗിനെ പ്രതിരോധിക്കുന്നതിലും മരുന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. എന്നാല്‍ പ്ലേഗ് നിയന്ത്രണവിധേയമായെങ്കിലും സമാനമായൊരു രോഗം ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

ബ്ലീഡിങ്ങ് ഐ ഫീവര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ രോഗം പടര്‍ന്നു കൊണ്ടിരിക്കുന്നത്. നാലു പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. ഇതുവരെ ചികിത്സിച്ചതില്‍ വച്ച് ഏറ്റവും മാരകമായതും അതോടൊപ്പം മരുന്നുകളില്ലാത്തതുമായ രോഗമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സുഡാന്‍ ഭീതിയില്‍

സുഡാന്‍ ഭീതിയില്‍

ഡിസംബറില്‍ മൂന്നു പേര്‍ സുഡാനില്‍ മരിച്ചതോടെയാണ് ബ്ലീഡിങ് ഐ ഫീവര്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒരു പെണ്‍കുട്ടി മരിച്ചതോടെയാണ് രോഗം മാരകമാണെന്ന് കണ്ടെത്തിയത്. ഇതോടെ സുഡാനും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളും ഒന്നടങ്കം ഭീതിയിലാണ്. ലോകാരോഗ്യ സംഘടന പോലും ഇതിന് ശേഷമാണ് രോഗത്തിന്റെ ഗൗരവം മനസിലാക്കിയത്. ഈസ്റ്റ് ആഫ്രിക്കയില്‍ നിരവധി പേര്‍ ഈ രോഗത്തിന്റെ പിടിയിലാണെന്നാണ് സംഘടനയുടെ കണക്ക്

രോഗത്തിന്റെ വരവ് ഇങ്ങനെ

രോഗത്തിന്റെ വരവ് ഇങ്ങനെ

മൃഗങ്ങളിലൂടെയും പ്രാണികളിലൂടെയാണ് രോഗം പടരുന്നതെന്നാണ് സൂചന. ചിലന്തിയോ ചെള്ളോ പോലുള്ള ജീവികളുടെ കടിയേറ്റാല്‍ രോഗം വരാം, രോഗമുള്ള ജീവിയെ കൊല്ലുന്നത് വഴി രക്തം നമ്മുടെ ശരീരത്തിലെത്തിയാലും ഇതേ അവസ്ഥയുണ്ടാകും. രോഗമുള്ളവരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭയപ്പെടുത്തുന്ന ബ്ലീഡിങ് ഫീവര്‍

ഭയപ്പെടുത്തുന്ന ബ്ലീഡിങ് ഫീവര്‍

കടുത്ത പനിയും ഇതിന് പുറമെ കണ്ണില്‍നിന്ന് രക്തം വാര്‍ന്ന് പോകുന്നതുമാണ് രോഗലക്ഷണം. പലരും രോഗലക്ഷണം കണ്ട് ഭയത്തിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ബ്ലീഡിങ് ഐ ഫീവര്‍ എന്ന പേര് തന്നെ രോഗലക്ഷണത്തില്‍ നിന്ന് വന്നതാണ്. രോഗം പടര്‍ന്നു പിടിച്ചാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് അത് താങ്ങാനാവില്ലെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ 60 പേരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ തന്നെ എബോള ബാധ ആഫ്രിക്കയില്‍ വന്‍ ദുരന്തത്തിനിടയാക്കിയിരുന്നു.

മരിക്കാനുള്ള സാധ്യത കൂടുതല്‍

മരിക്കാനുള്ള സാധ്യത കൂടുതല്‍

രോഗം പിടിപ്പെട്ടാല്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ രോഗബാധയുള്ളവരെ നിരീക്ഷണത്തിനായി സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷനിലേക്ക് മാറ്റിയിട്ടുണ്ട്. മരണസാധ്യത കണക്കിലെടുത്താണ് പ്ലേഗിനേക്കാള്‍ ഭീകരമാണ് ബ്ലീഡിങ് ഐ ഫീവര്‍ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം ലോകാരോഗ്യ സംഘടന രോഗത്തെ കുറിച്ച് ആഫ്രിക്കയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കത്തിക്കണമെന്ന് സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.

English summary
bleeding eye fever deadlier than plague
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X