ജീന്‍സും ഷര്‍ട്ടും സോക്‌സുമിട്ട് കിടക്കയില്‍ കിടക്കുന്ന മൃതശരീരം,20 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ കണ്ടത്
ന്യൂയോര്‍ക്ക്: 20 വര്‍ഷം മുന്‍പാണ് ലൂസിയ് എന്ന യുവാവ് വീട് വിട്ടിറങ്ങിയത്. മകന് 49 വയസ്സ് തികയുന്ന ദിവസത്താലാണ് അമ്മ തന്റെ മകന്‍ അതേ വീട്ടില്‍ 20 വര്‍ഷമായി മരിച്ച് കിടക്കുകയാണെന്ന് അറിഞ്ഞത്.
ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ എന്ന നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകന്‍ മുറിയ്ക്കുള്ളില്‍ മരിച്ച് കിടക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നത് വീട്ടില്‍ ബന്ധുവായ മറ്റൊരു യുവതി ഇവരെ അന്വേഷിച്ച് എത്തുമ്പോഴാണ്.

അഴുകിയ ഭക്ഷണവും ദുര്‍ഗന്ധവും ആ വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിട്ടും 20 വര്‍ഷമായി അഴുകാത്ത മൃതശരീരം കണ്ടെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ജീന്‍സും ഷര്‍ട്ടും സോക്‌സും ധരിച്ച് കിടക്കയില്‍ കിടക്കുന്ന ലൂയിസിനെയാണ് ബന്ധുവായ സ്ത്രീ കണ്ടത്.
അമ്മയെ ചോദ്യം ചെയ്തതില്‍ നിന്നും മകന്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും പോയ കാര്യം മാത്രമാണ് വ്യക്തമായി അറിയാന്‍ സാധിച്ചത്. അതേ വീട്ടിലെ മുറിയല്‍ മകന്റെ മൃതദേഹമുണ്ടായിരുന്ന കാര്യം 20 വര്‍ഷമായി ആ അമ്മ അറിഞ്ഞിട്ടില്ല.
മുറിയില്‍ നിന്നും മൃതദേഹം അഴുകി ദുര്‍ഗന്ധം വരാഞ്ഞതും അമ്മ അറിയാത്തതിന് ഒരു കാരണമാണ്. നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ചത് 20 വര്‍ഷമായിട്ടും അഴുകാതെ കിടക്കുന്ന മൃതദേഹമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍:
ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു
നിങ്ങള്‍ക്കും സംഭവിക്കാം; വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ മരിക്കുന്നത് അശുദ്ധ വായു ശ്വസിച്ച്
വീണ്ടുമൊരു പട്ടിണിമരണം; മലപ്പുറത്ത് എടപ്പാളില്‍ വീട്ടമ്മ മരിച്ചത് ഭക്ഷണം കിട്ടാതെ ?












Click it and Unblock the Notifications